കിടിലൻ ടേസ്റ്റിൽ റാഗി ദോശയും ഇഡലിയും. രാവിലെ ബ്രേക്ഫാസ്റ് വേറെ ലെവൽ ആക്കാം.

രാവിലെ കഴിക്കുന്ന ബ്രേക്ക്‌ ഫാസ്റ്റ് എപ്പോഴും ഹെൽത്തി ആയിരിക്കണം. ഒരു ദിവസം മുഴുവനും വേണ്ട ആരോഗ്യം കാലത്തെ ഭക്ഷണത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിൽ ഹെൽത്തിയായ ബ്രേക്ഫാസ്റ് വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇനി ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം.

കുട്ടികളിൽ റാഗി കഴിക്കാൻ മടി കാണിക്കുന്നവരാണെങ്കിൽ ഇതുപോലെ ഉണ്ടാക്കി കൊടുത്താൽ വീണ്ടും ചോദിക്കുന്ന രീതിയിൽ റാഗി ഉപയോഗിച്ചുകൊണ്ട് ആരോഗ്യപ്രദമായ ദോശയും ഇഡ്ഡലിയും തയ്യാറാക്കാം. അതിനായി ഒരു കപ്പ് റാഗി എടുക്കുക. നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മൂന്ന് ഗ്ലാസ് വെള്ളമൊഴിച്ച് മൂന്ന് മണിക്കൂർ നേരത്തേക്ക് കുതിരാൻ വെക്കുക.

അതിനുശേഷം എത്രയാണ് ആകെ റാഗി എടുത്തിരിക്കുന്നത് അതിന്റെ മൂന്നിലൊരുഭാഗം ഉഴുന്ന് എടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ ഉലുവ ചേർത്ത് കുതിരാൻ വയ്ക്കുക. ഷുഗർ ഉള്ളവർ വീട്ടിൽ ഉണ്ടെങ്കിൽ ഉലുവ അൽപ്പം കൂടുതൽ ചേർക്കുന്നത് വളരെ നല്ലതാണ്. ശേഷം നാലു മണിക്കൂർ നേരം എങ്കിലും കുതിരാൻ വക്കേണ്ടതാണ്.

നന്നായി കുതിർന്നു വന്നതിനു ശേഷം മിക്സിയുടെ ജാർ ലേക്ക് കുതിർത്ത് വച്ച റാഗിയും ഉഴുന്നും ഉലുവയും ആവശ്യത്തിന് ഉപ്പും ഒരു കപ്പ് ചോറും അല്ലെങ്കിൽ ഒരു കപ്പ് അവിൽ ഇട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. മറ്റൊരു പാത്രത്തിലേക്ക് പകർത്തി പുളിക്കാനായി മാറ്റിവെക്കുക. ഇഷ്ടാനുസരണം ദോശ അല്ലെങ്കിൽ ഇഡ്ഡലി ഈ മാവ് ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.