പഞ്ഞി പോലുള്ള അപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്ന വീട്ടമ്മമാർക്ക്. ഇതൊന്നു ചേർത്ത് നോക്കൂ. ബ്രേക്ക്‌ ഫാസ്റ്റ് ഇനി അടിപൊളിയാക്കാം.

എന്നും രാവിലെ വ്യത്യസ്തമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ എല്ലാവരും ആഗ്രഹിക്കും. ഓരോ വീട്ടമ്മമാരും വളരെ എളുപ്പത്തിലും കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ്. ഏതു വീട്ടിലും ബ്രേക്ക്‌ഫാസ്റ്റിനു കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് അപ്പം. നല്ല പൂ പോലുള്ള അപ്പവും അതിനൊപ്പം കഴിക്കാൻ നല്ല കടലക്കറിയും ഉണ്ടെങ്കിൽ അടിപൊളിയാണ്.

എന്നാൽ ചിലപ്പോഴെങ്കിലും അപ്പം ഉണ്ടാക്കുമ്പോൾ നല്ലതുപോലെ സോഫ്റ്റ് ആയി കിട്ടണമെന്നില്ല. വീട്ടമ്മമാരുടെ ഇത്തരം പ്രശ്നങ്ങൾ ഇനി ഇല്ലാതാക്കാം. നല്ല സോഫ്റ്റ് അപ്പം ഉണ്ടാക്കാൻ അപ്പത്തിന് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർത്ത് കൊടുത്താൽ മാത്രം മതി.അതിനായി ആദ്യം തന്നെ 2 കപ്പ് പച്ചരി വെള്ളത്തിലിട്ട് നാലുമണിക്കൂർ കുതിരാൻ വക്കുക.

അതിനുശേഷം മിക്സിയുടെ ജാർ എടുത്തത് അതിലേക്ക് കുതിർത്ത് വെച്ച പച്ചരി ഇട്ട് കൊടുക്കുക. അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ, ഒരു കപ്പ് ചോറ്, അര ടീസ്പൂൺ ഉപ്പ്, ഒരു സ്പൂൺ പഞ്ചസാര, കാൽ ടീസ്പൂൺ യീസ്റ്റ് എന്നിവ ചേർക്കുക. അതിലേക്ക് വെള്ളത്തിനുപകരം ആയി കരിക്കിൻ വെള്ളം ചേർത്തത് നന്നായി അരച്ചെടുക്കുക.ഇത് അപ്പം നന്നായി സോഫ്റ്റായി വരാൻ സഹായിക്കുന്നു.

ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് പൊന്താനായി മാറ്റി വക്കുക. ശേഷം ആവശ്യത്തിന് മാവെടുത്ത് അപ്പം ഉണ്ടാക്കാവുന്നതാണ്. ഇതുപോലെ നല്ല സോഫ്റ്റായ അപ്പം ഉണ്ടാക്കി എടുക്കാം. ഇതുപോലെ ഉണ്ടാക്കുകയാണെങ്കിൽ അപ്പം കഴിക്കാൻ മറ്റ് കറികളുടെ ആവശ്യമില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.