വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് വളരെ രുചികരമായ നാലു മണി പലഹാരങ്ങൾ കൊടുക്കാൻ എല്ലാ അമ്മമാരും തയ്യാറാണ്. വെറും 3 ചേരുവകൾ മാത്രം ചേർത്തുകൊണ്ട് 5മിനിറ്റിൽ വളരെ രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാം. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ പഴുത്ത നേന്ത്രപ്പഴം എടുക്കുക. ഒരു പാത്രത്തിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചിടുക. അതിലേക്ക് കാൽകപ്പ് പഞ്ചസാര ഇട്ടു കൊടുക്കുക.
അതിലേക്ക് കാൽ ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഉടച്ചെടുക്കുക. ഒട്ടും കട്ടകൾ ഇല്ലാതെ തന്നെ ഉടച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക. മൈദ പൊടിക്ക് പകരമായി ഗോതമ്പു പൊടിയും ചേർത്ത് കൊടുക്കാവുന്നതാണ്. ചപ്പാത്തി മാവിന്റെ പരുവത്തിൽ പാത്രത്തിൽ നിന്നും വിട്ടു വരുന്ന പാകത്തിന് കുഴച്ചെടുക്കുക.
ആവശ്യമെങ്കിൽ മൈദപ്പൊടി ചേർക്കാവുന്നതാണ്. അതിനുശേഷം ചപ്പാത്തി പരത്തുന്ന പ്രതലത്തിൽ കുറച്ചു നെയ്യ് തടവി കൊടുക്കുക. അതിനുശേഷം തയ്യാറാക്കിയ മാവിൽ നിന്നും ചെറിയ ഉരുളകൾ ഉരുട്ടി ചപ്പാത്തി പരുവത്തിൽ പരത്തിയെടുക്കുക. അതിനു ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം. അതിനുശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് ചൂടാക്കുക.
ഇന്ന് ചൂടായതിനു ശേഷം തയ്യാറാക്കിവെച്ച ഓരോന്നും എണ്ണയിലേക്ക് ഇട്ടുകൊടുത്തു മൊരിയിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ ചെറിയ തീയിൽ മൊരിയിച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വെക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ വിഭവം ഇന്നു തന്നെ ഉണ്ടാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.