ഇനി എത്ര പഴകിയ അരിയാണെങ്കിലും നിങ്ങൾ ഇത് അറിഞ്ഞാൽ ഇനി കളയില്ല

വീടുകളിൽ ഒരുപാട് തരത്തിലുള്ള അരി വാങ്ങി സൂക്ഷിക്കുന്ന ഒരു രീതിയുണ്ട്. പലഹാരം വാങ്ങുന്നതിനും ചോറ് വെക്കുന്നതും എന്നിങ്ങനെ വ്യത്യസ്തങ്ങളായ അരി വാങ്ങി സൂക്ഷിക്കുക. എന്നാൽ ഇത്തരത്തിലുള്ള അരി വാങ്ങി സൂക്ഷിക്കുന്ന സമയത്ത് കുറച്ചുനാളുകൾ കഴിഞ്ഞാൽ ഇതിൽ ചെറിയ വണ്ടുകളും മറ്റും വന്ന് കയറുന്നത് കാണാറുണ്ട്.

   

ഇങ്ങനെ നിങ്ങളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന അരിയിൽ വണ്ടുകൾ വരാതിരിക്കാൻ വേണ്ടി ഒരു മുൻകരുതലായി അരിയിലേക്ക് ഒരു ചിരട്ട ഇട്ടു കൊടുക്കാം. ഇങ്ങനെ ചെയ്തതിനുശേഷം അല്ലെങ്കിൽ ഇത് ചെയ്യുന്നതിനു മുൻപേ തന്നെ നിങ്ങളുടെ അരിയിൽ വണ്ടുകൾ വന്നു കയറി കൂടിയിട്ടുണ്ട് എങ്കിൽ ഉറപ്പായും ഇതിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി മറ്റൊരു കാര്യമാണ് ചെയ്യേണ്ടത്.

ഇതിനായി നിങ്ങൾക്ക് ഓരോ തവണയും ആവശ്യമായ അരി ഒരു അലൂമിനിയം പാത്രത്തിലേക്ക് എടുക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ മുളകുപൊടി ചേർത്തു കൊടുക്കാം. ഇങ്ങനെ മുളകുപൊടി ഇട്ടുകൊടുത്താൽ വണ്ടുകൾ പെട്ടെന്ന് പുറത്തേക്ക് പോകാനുള്ള പ്രവണത കാണിക്കും. ഈ സമയത്ത് പാത്രത്തിന്റെ അരികിലായി അല്പം വെളിച്ചെണ്ണ കൂടി തേച്ചു കൊടുത്താൽ.

വണ്ടുകൾ പെട്ടെന്ന് മുകളിലേക്ക് കയറി വരികയും എണ്ണയിൽ ഒട്ടിപ്പിടിക്കുകയും ചെയ്യും. ആ സമയം ഒരു തുണി ഉപയോഗിച്ച് ടിഷ്യു ഉപയോഗിച്ചോ ഇവയെ ഇല്ലാതാക്കാം. സ്റ്റീൽ കുപ്പികളിൽ അഴുക്കുപിടിച്ച ഒരു അവസ്ഥ ഉണ്ടാകുന്നുണ്ട് എങ്കിൽ പഴയ അരിയും അല്പം കല്ലുപ്പും ചേർത്ത് കുപ്പിയിലേക്ക് ഇട്ട് ഒന്ന് കുലുക്കിയാൽ മതി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.