മുഖത്തുണ്ടാകുന്ന കറുത്ത പാടുകളും, ഇരുണ്ട നിറവും, ചിലർക്ക് സൂര്യപ്രകാശം തട്ടുമ്പോൾ മുഖത്ത് കാണുന്ന സൺടാനുമെല്ലാം മാറി കിട്ടുന്നതിന് നിങ്ങളുടെ തന്നെ വീട്ടിലുള്ള ഈ കറ്റാർവാഴ ഉപയോഗിച്ച് ഒരു പ്രയോഗം നടത്താം. കറ്റാർവാഴയുടെ ആരോഗ്യ ഗുണങ്ങൾ വളരെ ഏറെയാണ്എന്നതുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടിൽ ഇതിന്റെ ഒരു ചെടി വളർത്താം.
ചർമ്മസബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും കറ്റാർവാഴ മുഖത്ത് ഉപയോഗിക്കുന്നത് വലിയ അളവിൽ പരിഹാരം ഉണ്ടാകും. കറ്റാർവാഴയുടെ ഒരു വിരൽ നീളമുള്ള ഒരു കഷണം മാത്രമാണ് ഒന്നോ രണ്ടോ ദിവസത്തേക്ക് ആവശ്യമായി വരുന്നത്. ഈ കറ്റാർവാഴയുടെ ജെല്ല് തണ്ടിൽ നിന്നും അതിന്റെ തൊലി പൊളിച്ചു കളഞ്ഞ് മാറ്റിയെടുക്കാം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തേനും കൂടി ചേർത്ത് നല്ലപോലെ ഇളക്കി.
യോജിപ്പിച്ച് എടുക്കാം. തേൻ ഇതിൽ നല്ലപോലെ മിക്സ് ആയി കിട്ടുന്നില്ല എങ്കിൽ മാത്രം മിക്സി ജാറിൽ ഇവ രണ്ടും ചേർത്ത് ഒന്ന് അടിച്ചെടുക്കാം. എല്ലാ തരത്തിലുള്ള ഫെയ്സ് പാക്കുകളും രാത്രി സമയങ്ങളിലാണ് മുഖത്ത് ഉപയോഗിക്കാൻ പറയാറുള്ളത്. കാരണം പകൽ സമയങ്ങളിൽ മുഖത്ത് ഇവ ഉപയോഗിച്ച് പെട്ടെന്ന് സൂര്യപ്രകാശം തട്ടിയാൽ കൂടുതൽ ഇരുണ്ട മുഖമായി മാറാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ഈ പാക്കും നിങ്ങൾക്ക് രാത്രി ഉറങ്ങുന്ന മുൻപായി മുഖത്ത് പ്രയോഗിക്കാം. 10 മിനിറ്റ് ഇത് മുഖത്ത് വെച്ച ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകിയെടുക്കാം. തുടർച്ചയായി ഒരു മാസം ഉപയോഗിച്ചാൽ തന്നെ നിങ്ങളുടെ മുഖം പാർലറിൽ പോയി ഫേഷ്യൽ ചെയ്തത് പോലെ തന്നെ തിളങ്ങുന്നത് കാണാം.