കൊളസ്ട്രോൾ ആണോ നിങ്ങളുടെ പ്രശ്നം. എങ്കിൽ ഇറച്ചിയും മീനുമല്ല ഈ ഭക്ഷണമാണ് ഒഴിവാക്കേണ്ടത്.

അമിതമായി ശരീരത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളത് നിങ്ങളുടെ ശരീരത്തിന് രോഗപ്രതിരോധശേഷി കുറക്കാനും ബ്ലഡ് സർക്കുലേഷൻ തടയാനും സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് എന്നിങ്ങനെയുള്ള അവസ്ഥകൾ ഉണ്ടാകാനും കാരണമാകും. നിങ്ങൾക്ക് ഇതരത്തിൽ ഉള്ള അവസ്ഥകൾ ഉണ്ടാകാൻ കാരണമായ കൊളസ്ട്രോൾ കൂടുന്നതിന് നിങ്ങൾ കഴിക്കുന്ന മാംസാഹാരത്തിൽ നിന്നും മാത്രമല്ല. പ്രധാനമായും നിങ്ങളുടെ ഇഷ്ടഭക്ഷണമായ ചോറാണ് ഏറ്റവും വലിയ വില്ലൻ.

   

മാംസാഹാരങ്ങളിലെ കൊഴുപ്പിനേക്കാൾ കൂടുതൽ പ്രശ്നക്കാരനാണ് ചോറിൽ അടങ്ങിയിട്ടുള്ള കാർബോഹൈഡ്രേറ്റ്. ഈ കാർബോഹൈഡ്രേറ്റ് കൂടുതലായും ശരീരത്തിൽ എത്തുമ്പോൾ ഇത് ഗ്ലൂക്കോസ് ആയി മാറുകയും കൊഴുപ്പായി രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും ചെയ്യും. ഇങ്ങനെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് രക്തം സർക്കുലേറ്റ് ചെയ്യുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും, ഇതുമൂലം രക്ത തടസ്സം ഉണ്ടായി ഹൃദയാഘാതം സ്ട്രോക് പോലുള്ള അവസ്ഥകൾ ഉണ്ടാകും.

നിങ്ങൾക്ക് മരണം പോലും സംഭവിക്കാൻ ഈ അമിതമായ കൊളസ്ട്രോള് കാരണമാകുന്നുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും മധുരവും കാർബോഹൈഡ്രേറ്റ് ആണ് ഏത് രോഗത്തിനും വേണ്ടിയും ആദ്യമേ ഒഴിവാക്കേണ്ടത്. ഇവയ്ക്ക് പുറകിലാണ് മാംസാഹാരങ്ങൾക്കുള്ള സ്ഥാനം. എത്ര ആരോഗ്യകരമായ രീതിയിൽ നിങ്ങളുടെ ഭക്ഷണത്തെ നിങ്ങൾ നിയന്ത്രിക്കുന്നുവോ അത്രയും കാലം നിങ്ങൾക്ക് കൂടുതൽ ജീവിക്കാനാകും.

ഇതിനുവേണ്ടി ഭക്ഷണം ആരോഗ്യകരമാക്കുകയും ഒപ്പം വ്യായാമ ശീലവും വർധിപ്പിക്കണം. ദിവസവും അരമണിക്കൂർ നേരമെങ്കിലും വ്യായാമത്തിന് വേണ്ടി തിരഞ്ഞെടുക്കണം. ആഴ്ചയിൽ ഒരുതവണയെങ്കിലും ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് ചെയ്യുന്നതും വളരെ ഉത്തമമാണ്. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ ശരീരത്തിൽ അമിതമായുള്ള കൊഴുപ്പിനെ പോലും ശരീരം സ്വയമേ ഭക്ഷിച്ച് അവ ഇല്ലാതാക്കും.

Leave a Reply

Your email address will not be published. Required fields are marked *