ഒരു വീടിനകത്തുള്ള ജീവിതം സന്തോഷകരമാകണമെങ്കിൽ ആ വീടിനകത്ത് നാം ജീവിക്കുന്നതിനു മുൻപേ അതിന്റെ വാസ്തുപരമായ എല്ലാ കാര്യങ്ങളും കൃത്യമായി ശ്രദ്ധിക്കണം. വാസ്തുപരമായി ഏതെങ്കിലും തരത്തിലുള്ള ചെറിയ തകരാറുപോലുമുണ്ട് എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതം കൂടുതൽ ആകാൻ ഇത് കാരണമാകും. വാസ്തു അനുസരിച്ച് മാത്രം നിങ്ങളുടെ വീട്ടിലെ ഓരോ മുറിയും പണിയുന്നതിനും.
ആ മുറിയിലുള്ള വസ്തുക്കൾ വയ്ക്കുന്നതിനും ശ്രദ്ധിക്കുക. പ്രധാനമായും നിങ്ങളുടെ വീട്ടിലെ ബെഡ്റൂമിൽ ഭാരമുള്ള അലമാര കട്ടിൽ മേശ എന്നിവയെല്ലാം നടുവിൽ വരുന്ന രീതിയിൽ വെക്കുമ്പോൾ അതിന് ചുറ്റും ആയി നാം എപ്പോഴെങ്കിലും വലം വയ്ക്കുന്ന ഒരു പ്രവണത ഉണ്ടായാൽ തീർച്ചയായും ഇത് വലിയ ദോഷമാണ്. മാത്രമല്ല നിങ്ങളുടെ കട്ടിലിൽ വടക്കുഭാഗത്തേക്കും പടിഞ്ഞാറ് ഭാഗത്തേക്ക് തല വച്ച് കിടന്ന് ഉറങ്ങുന്നത്.
വലിയ ദോഷമാണ്. അതുപോലെതന്നെയാണ് നിങ്ങളുടെ വീട്ടിലെ അടുക്കളയുടെ ചുമരിനോട് ചേർന്ന് ബാത്റൂമിന്റെ ചുമര് വരുന്നു എങ്കിൽ ഇത് വലിയ പ്രശ്നങ്ങൾ നിങ്ങളുടെ വീട്ടിൽ ഉണ്ടാകാൻ കാരണമാകും. അടുക്കളയുടെ മാത്രമല്ല പൂജാമുറിയുടെ ചുമരും ബാത്റൂമിന്റെ ചുമരും ഒന്നായി വരുന്നതും ദോഷമാണ്. നിങ്ങളുടെ വീടിനകത്ത് പലതരത്തിലുള്ള അനിഷ്ടങ്ങളും സംഭവിക്കുന്നതിന് ഇത് ഒരു കാരണമാകും.
വീട്ടിലെ സെപ്റ്റിക് ടാങ്ക് പണിയുന്നതിനും കൃത്യമായ ഒരു സ്ഥാനമുണ്ട്. പ്രധാനമായും ഈ മൂന്ന് സ്ഥാനങ്ങളിൽ സെപ്റ്റിക് ടാങ്ക് വരുന്നത് ദോഷകരമായി ഭവിക്കും. വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ് എന്നിവയാണ് ആ മൂന്ന് ദിക്കുകൾ. ഓരോ വീടിനകത്തും സന്തോഷമായി സമാധാനമായും ജീവിക്കണമെങ്കിൽ അതിന്റെ വാസ്തു കൃത്യം ആയിരിക്കണം