ശരീരത്തിന് ആരോഗ്യകരമല്ലാത്ത രീതിയിൽ ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുന്നതാണ് അമിതഭാരം എന്ന് പറയപ്പെടുന്നത്. ഇത്തരത്തിൽ നിങ്ങളുടെ ശരീരം അമിതഭാരം വന്ന് കൂടുതൽ രോഗാതുരമായ ഒരു അവസ്ഥയിലേക്ക് പോകുന്നുണ്ടെങ്കിൽ ഇതിന് കാരണം ചിലപ്പോഴൊക്കെ ശരീരത്തിൽ ചില ഹോർമോണുകളുടെ പ്രവർത്തനം ആയിരിക്കാം.
നാം കഴിക്കുന്ന ഭക്ഷണങ്ങളും ഞങ്ങളുടെ ശരീരത്തിലെ ഭാരം വർധിക്കാനുള്ള ഒരു വലിയ സാധ്യതയാണ്. ഭക്ഷണത്തിൽ നിയന്ത്രണം വരുത്തുക എന്നത് തന്നെയാണ് ശരീരഭാരം കുറയ്ക്കുന്നതിന് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. എന്നാൽ ചില ആളുകളെങ്കിലും ഇത്തരത്തിൽ ശരീരഭാരം നിയന്ത്രിക്കുന്നത് വേണ്ടി ഭക്ഷണം നിയന്ത്രിക്കാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നവർ ഉണ്ട്. ഭക്ഷണം പൂർണമായും ഉപേക്ഷിക്കുകയല്ല ഈ കാര്യത്തിനായി ചെയ്യേണ്ടത് നിങ്ങളുടെ ഭക്ഷണത്തിന്റെ അളവിൽ നിയന്ത്രണങ്ങൾ ഉണ്ടാക്കുക എന്നതാണ്.
കൃത്യസമയങ്ങളിൽ ഭക്ഷണം കഴിക്കുക എന്നതും വിട്ടു പോകരുത്. ഏതാ സമയങ്ങളിൽ ഭക്ഷണം കഴിക്കാതെ വരുമ്പോൾ ശരീരത്തിന് വിശപ്പിന്റെ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നത് വർദ്ധിക്കുകയും ഇതുപോലെ നാം കഴിക്കുന്ന സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്ന ഒരു രീതി കാണുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിൽ കാലറി വളരെ കുറവുള്ള പദാർത്ഥങ്ങൾ തിരഞ്ഞെടുക്കുക. ഇത്തരത്തിലുള്ള തിരഞ്ഞെടുക്കുമ്പോൾ വയർ നിറഞ്ഞാലും ശരീരത്തിന് ആവശ്യമായ ഊർജ്ജം മാത്രമാണ് ഇതിൽ നിന്നും ലഭിക്കുന്നത്.
ഇന്റർമിറ്റഡ് ഫാസ്റ്റിംഗ് വാട്ടർ ഫാസ്റ്റിംഗ് പോലുള്ള ഫാസ്റ്റിംഗ് ഡയറ്റുകളും തിരഞ്ഞെടുക്കാം. ശരീരഭാരം നിയന്ത്രിക്കുന്നതിന് ഏറ്റവും നിർബന്ധമായും ചെയ്യേണ്ടത് വ്യായാമം തന്നെയാണ്. നിർബന്ധമായും അരമണിക്കൂർ നേരമെങ്കിലും വ്യായാമത്തിനു വേണ്ടി കണ്ടെത്തണം. എപ്പോഴും ശരീരം കൂടുതൽ വെള്ളം കുടിക്കുന്നതിലൂടെ ഭാരം നിയന്ത്രിക്കാൻ സഹായകമാകുന്നു. ഭക്ഷണം ഇത്തരത്തിൽ കഴിച്ചുകൊണ്ടും തന്നെ നിങ്ങൾക്ക് ശരീരഭാരം നിയന്ത്രിക്കാം.