ഒരു ഹൈന്ദവ ആചാരം പ്രകാരം ജീവിക്കുന്ന വീട്ടിൽ രണ്ടു നേരവും നിലവിളക്ക് കൊളുത്തണം എന്നത് പലരും ശ്രദ്ധിക്കാതെ ഒരു നേരമാക്കി ചുരുക്കാറുണ്ട്.എന്നാൽ ഒരിക്കലും ഇത്തരം തെറ്റായ പ്രവൃത്തി നിങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ദിവസവും രാവിലെയും രാത്രിയും രണ്ടു നേരവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കണം. നിങ്ങളുടെ വീട്ടിൽ ഈശ്വര സാന്നിധ്യം വർദ്ധിപ്പിക്കാൻ ഈ കാര്യം തീർച്ചയായും നിങ്ങളെ സഹായിക്കും. എന്നാൽ നിലവിളക്ക് കൊളുത്തുമ്പോൾ അതിന്റെ പൂർണമായ ഫലം നിങ്ങൾക്ക് ലഭിക്കണം.
എങ്കിൽ തീർച്ചയായും നിലവിളക്ക് കുറഞ്ഞത് 40 മിനിറ്റ് നേരമെങ്കിലും നിങ്ങളുടെ നിലവിളക്ക് കത്തിക്കുന്ന ഭാഗത്ത് കത്തിച്ചു വയ്ക്കണം. 10 മിനിറ്റ് കഴിയുമ്പോഴേക്കും ഓടി കെടുത്തുന്ന രീതിയോ വിളക്ക് എടുത്തു വയ്ക്കുന്ന രീതിയോ പാടില്ല. ഇത് കത്തിക്കുന്നതിന്റെ ഫലം പോലും ഇല്ലാതാക്കും. നിലവിളക്ക് കത്തിക്കുന്ന സമയത്ത് നിങ്ങളുടെ വീട്ടിലുള്ള ആളുകൾ ആരും തന്നെ കുളിക്കാൻ പോകുന്നത് അത്ര ഉചിതമല്ല. ആ സമയത്ത് വീടിനകത്ത് പൈപ്പ് തുറന്ന് ജലം വീഴുന്നത് വലിയ ദോഷമാണ്.
സന്ധ്യാസമയത്ത് സൂചിയും നൂലും കോർക്കുന്ന ഒരു രീതിയും ചില ആളുകൾക്ക് ഉണ്ട് ഇതും വലിയ ദോഷമാണ്. ജോലിക്കും മറ്റും പോകുന്ന ആളുകളാണ് എങ്കിൽ ഈ സന്ധ്യാസമയത്ത് അലക്കാൻ നിൽക്കുന്നത് കാണാറുണ്ട് ഇത് നിങ്ങളുടെ വീടിന് വലിയ നാശം സൃഷ്ടിക്കാൻ കാരണമാകും. സന്ധ്യാ സമയത്ത് മുറ്റം അടിക്കുന്നതും അത്ര അനുയോജ്യമായ കാര്യമല്ല. സന്ധ്യയാകുമ്പോൾ നിങ്ങളുടെ വീട്ടിലെ പ്രധാന വാതിൽ തുറന്നിടുക.
ചിലരെങ്കിലും ഇത് ആ സമയത്ത് കൊതുക് വരും എന്ന ധാരണ കൊണ്ട് അടച്ചിടാറുണ്ട്. ഇങ്ങനെ അടച്ചിടുന്നത് കൊണ്ട് നിങ്ങളുടെ വീട്ടിലേക്ക് വരാൻ പോകുന്ന ലക്ഷ്മിദേവിയെ മടക്കി അയക്കാൻ കാരണമാകും. ഇത്തരത്തിലുള്ള കാര്യങ്ങൾ സന്ധ്യയ്ക്ക് നിലവിളക്ക് കൊടുക്കുന്ന സമയത്ത് ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.