ഒരു വീടിനകത്ത് ഏറ്റവും അധികം ഈശ്വര സാന്നിധ്യമുള്ള ഭാഗം പൂജാമുറിയോളം തന്നെ അടുക്കളയിലും ആണ്. ഇത്രയേറെ ഈശ്വര സാന്നിധ്യമുള്ള ഭാഗമാണ് എന്നതുകൊണ്ട് തന്നെ ഇപ്പോഴും നിങ്ങളുടെ അടുക്കള വൃത്തിയും ശുദ്ധവുമായി സൂക്ഷിക്കണം. അടുക്കളയിൽ വൃത്തിയില്ലായ്മയും ശുദ്ധിയില്ലായ്മയും ശ്രദ്ധക്കുറവും ഉണ്ടാകുമ്പോൾ ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ജീവിത ബുദ്ധിമുട്ടുകളും.
ഉണ്ടാകും. ചിലപ്പോൾ കഷ്ടകാലം ദുർമരണം പോലും നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന അടുക്കളയിലെ ഈ കാര്യങ്ങൾ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ നിങ്ങളുടെ അടുക്കള എപ്പോഴും വൃത്തിയും സൂക്ഷിക്കുക. പ്രധാനമായും അടുക്കളയിൽ വയ്ക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ പൂർണ്ണമായും അവിടെ നിന്നും ഒഴിവാക്കുക. ഏറ്റവും അധികമായും ഇത്തരത്തിലുള്ള ക്രമക്കേടുകൾ ബാധിക്കുന്നത് .
വീട്ടിലെ സ്ത്രീകളുടെ ആയുസ്സിനെയാണ്. ഏതെങ്കിലും തരത്തിലുള്ള രോഗങ്ങളോ പെട്ടെന്ന് ദുർമരണം പോലും സംഭവിക്കാൻ ഇത് കാരണമായി തീരും. അടുക്കളയിൽ ഒരിക്കലും മരുന്നു കുപ്പികൾ സൂക്ഷിക്കുന്നത് അത്ര അനുയോജ്യമായ കാര്യമല്ല. സൗകര്യത്തിനുവേണ്ടി ചില ആളുകളെങ്കിലും ചൂല് അടുക്കളയിൽ വയ്ക്കുന്ന ശീലമുണ്ട് ഇത് വലിയ ദോഷം ഉണ്ടാക്കും. നിങ്ങളുടെ അടുക്കളയിൽ മാറാല പിടിച്ച അവസ്ഥയിൽ ജനാലകളിൽ മാറാലയോ പൊടിയും പിടിച്ച അവസ്ഥയും ഉണ്ടാകുന്നത് വലിയ ദോഷമാണ്.
അടുക്കളയിൽ ഉപയോഗിക്കുന്നതാണെങ്കിലും ചെരിപ്പുകൾ ഒരിക്കലും അടുക്കളയിൽ വയ്ക്കാൻ പാടില്ല. നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന മുറം പോലുള്ള വസ്തുക്കൾ എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കുക. അടുക്കളയിൽ അടുപ്പിന് അടുത്ത് വെള്ളം വരുന്ന പൈപ്പുകളോ വെള്ളം എടുത്തു വച്ചിരിക്കുന്ന പാത്രങ്ങളും വലിയ ദോഷം ചെയ്യും. അഗ്നിയും ജലവും ഒരുമിച്ച് വരുന്നത് ദോഷത്തിന് കാരണമാണ്. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.