പലപ്പോഴും സ്ത്രീകൾ അവരുടെ മുഖത്ത് ചെറിയ കലകളും പാടുകളും കുരുക്കളും ഉണ്ടാകുമ്പോൾ ബ്യൂട്ടിപാർലറുകൾ പോയി ഒരുപാട് വിലമതിപ്പുള്ള ഫേഷ്യൽ ട്രീറ്റ്മെന്റുകൾ ചെയ്യാറുണ്ട്.എന്നാൽ മുഖത്ത് ഒരു പ്രായമാകുമ്പോൾ കരിമംഗല്യം ഉണ്ടാവുക എന്നുള്ളത് സർവ്വസാധാരണമാണ്. നിങ്ങളുടെ മുഖത്തും ഇത്തരത്തിൽ കരിമംഗല്യം ഉണ്ടാകുമ്പോൾ തീർച്ചയായും നിങ്ങൾ നല്ല ഒരു ഫെയ്സ് പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ ശ്രമിക്കണം.
കാരണം പാർലറുകളിലും മറ്റും ഉപയോഗിക്കുന്ന ഫേസ് പാക്കുകൾ നിങ്ങളുടെ മുഖത്ത് കെമിക്കൽ റിയാക്ഷൻ ഉണ്ടാക്കും. ഇത് ചർമ്മം കൂടുതൽ അനാരോഗ്യകരമായ അവസ്ഥയിലേക്ക് പോകാൻ ഇടയാക്കും. നിങ്ങൾക്ക് വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് ഈ ഫേസ് പാക്ക് തയ്യാറാക്കാം. അതിനുമുൻപായി നല്ല ഒരു ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം നല്ലപോലെ വൃത്തിയായി കഴുകുക. ശേഷം കഞ്ഞിവെള്ളം നല്ലപോലെ തിളപ്പിച്ച് ഇതിന്റെ ആവി മുഖത്ത് പിടിക്കുക.
അലോവേര ജെല്ല് ഒന്നോ രണ്ടോ ടീസ്പൂൺ എടുക്കാം ഇതിലേക്ക് കുക്കുമ്പർ ജ്യൂസും കൂടി ചേർത്താൽ കൂടുതൽ ഉചിതമാണ്. ഈ ജില്ലയിലേക്ക് ഒരു ടീസ്പൂൺ തേൻ ചേർത്തു കൊടുക്കാം. ഒരു ടീസ്പൂൺ തന്നെ തൈരും നല്ലപോലെ ചേർത്ത് ഇളക്കി യോജിപ്പിക്കാം അല്പം പച്ചമഞ്ഞൾ പൊടിച്ചെടുത്തത് കൂടി ചേർത്താൽ കൂടുതൽ ഉത്തമമാണ്. ഇതിലേക്ക് ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം മുറിച്ച് പിഴിഞ്ഞ് എടുക്കാം. ശേഷം ഇത് ഒരു പേസ്റ്റ് രൂപമാകുന്ന വിധത്തിലേക്ക് ഇതിലേക്ക് അരിപ്പൊടിയോ കടലമാവ് ചേർത്ത് ഇളക്കി യോജിപ്പിക്കാം.
നിങ്ങൾക്ക് ഇത് നിങ്ങളുടെ മുഖത്തേക്ക് കറുത്ത പാടുകളോ കുരുക്കളോ ഉള്ള ഭാഗത്ത് നല്ലപോലെ തേച്ച് പിടിപ്പിക്കാം. കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും ഇത് നിങ്ങളുടെ മുഖത്ത് തന്നെ വെച്ചിരിക്കണം. ഈ സമയത്ത് സംസാരിക്കാനും ചിരിക്കാനോ പാടില്ല എന്നതും ഒരു കാര്യമാണ്. ശേഷം നിങ്ങൾക്ക് നല്ല തണുത്ത വെള്ളത്തിൽ മുഖം നല്ലപോലെ കഴുകിയെടുക്കാം. ആഴ്ചയിൽ 1 2 തവണ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മുഖചർമ്മം വർദ്ധിപ്പിക്കാനും ഒപ്പം കരിമംഗല്യം കറുത്ത പാടുകൾ എന്നിവ മാറുവാൻ സഹായിക്കും.