നാളത്തെ ദിവസം ഈ വാക്ക് മൂന്ന് തവണ ഉച്ചരിച്ചാൽ മതി, നിങ്ങളുടെ മനസ്സിലെ ആഗ്രഹം വളരെ പെട്ടെന്ന് സാധിക്കാം.

നിങ്ങളുടെ ജീവിതത്തിൽ സകല ദേവീ ദേവന്മാരുടെയും അനുഗ്രഹം ഉണ്ടാകുന്നു എങ്കിൽ ഇതുതന്നെയാണ് സർവ്വ ഐശ്വര്യം. ജീവിതത്തിൽ ഐശ്വര്യം നിലനിൽക്കുന്നതിനും പുതിയ നേട്ടങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുന്നതും ആഗ്രഹിച്ച കാര്യങ്ങൾ സാധ്യമാകുന്നതിനും പലപ്പോഴും ഈശ്വര സാന്നിധ്യം തന്നെയാണ് ആവശ്യമായിട്ടുള്ളത്. നിങ്ങളുടെ ജീവിതത്തിൽ ഇത്തരത്തിൽ വലിയ നേട്ടങ്ങൾ സംഭവിക്കുന്നതിന് ശിവ ദേവന്റെ അനുഗ്രഹം വളരെ ആവശ്യമാണ്.

   

ശിവ ദേവൻ നിങ്ങളുടെ ജീവിതത്തിൽ അനുഗ്രഹമായി കടന്നുവരുന്നതിന് പ്രത്യേകമായി പ്രദോഷ ദിവസം വ്രതം എടുത്ത് പ്രാർത്ഥിക്കണം. ഈ പ്രദോഷ ദിവസമാണ് നാളത്തെ ദിവസം. ഒരു മാസത്തിൽ രണ്ട് തവണയെങ്കിലും പ്രദോഷം കടന്നു വരാറുണ്ട്. പ്രത്യേകമായ പ്രാർത്ഥനകളും ഈശ്വര ചിന്തയും ക്ഷേത്രത്തിൽ പോകുന്ന രീതിയും വഴിപാടുകൾ നടത്തുന്നതും ഇന്ന ദിവസം വലിയ അനുഗ്രഹങ്ങൾ നിങ്ങൾക്കുണ്ടാക്കാൻ സഹായകമാകും.

ഇങ്ങനെ നിങ്ങൾക്ക് അനുഗ്രഹങ്ങൾ വാരിക്കോരി ലഭിക്കുന്നതിനും നിങ്ങളുടെ മനസ്സിലെ വലിയ ആഗ്രഹങ്ങൾ സാധ്യമാകുന്നതിനും പ്രത്യേകമായി ശിവക്ഷേത്രത്തിൽ പോയി പ്രദോഷദിവസം പ്രാർത്ഥനകൾ ചൊല്ലാം. ശിവക്ഷേത്രങ്ങളിൽ പ്രദോഷ ദിവസങ്ങളിൽ പ്രദോഷ പൂജകൾ ഉണ്ടാകാറുണ്ട് സന്ധ്യ സമയത്ത് ദീപാരാധനയും പ്രദോഷപൂജകളിലും പങ്കെടുക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിലുള്ള ആഗ്രഹങ്ങളുടെ സഫലീകരണം വളരെ പെട്ടെന്ന് തന്നെ ഉണ്ടാകും.

ഏറ്റവും കുറഞ്ഞത് 108 തവണയെങ്കിലും അന്നേദിവസം ഓം നമശിവായ മന്ത്രം ചൊല്ലണം. ക്ഷേത്രത്തിൽ പോയി ദേവനെ കൂവള മാല സമർപ്പിക്കുകയും നിങ്ങളുടെ കുടുംബത്തിൽ നിന്നും പറിച്ചെടുത്ത ഒരു കരിക്ക് വഴിപാടായി സമർപ്പിക്കുകയും ചെയ്യാം. ശിവ ഗായത്രി മന്ത്രം ഈ പ്രദോഷ ദിവസം സന്ധ്യാസമയത്ത് മൂന്നുതവണയെങ്കിലും ജപിച്ചാൽ ഇത് വലിയ അനുഗ്രഹമായി മാറും. നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയമാണ് ഇതിന് കൂടുതൽ അനുയോജ്യം.

Leave a Reply

Your email address will not be published. Required fields are marked *