പലരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ചുണ്ടുകൾക്കുള്ള ഇരുണ്ടത് കറുത്തത് ആയുള്ള നിറം. ഇത്തരത്തിൽ കറുത്ത നിറം ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ടായിരിക്കും. പുകവലി ശീലമുള്ള ആളുകൾക്കും മുറുക്കുന്ന ശീലമുള്ള ആളുകൾക്കും തീർച്ചയായും ചുണ്ടുകളുടെ നിറം ഇരുണ്ടതായി കാണപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിറം മാറണം എന്നുണ്ടെങ്കിൽ ആദ്യമേ ഇത്തരം ദുശ്ശീലങ്ങൾ മാറ്റിവയ്ക്കാം.
ചില രോഗങ്ങളുടെ ഭാഗമായിട്ടാണ് ചുണ്ടുകൾക്ക് നിറം കുറയുന്നത് എന്ന് ഉറപ്പിക്കുന്നതിന് ഒരു ഡോക്ടറുടെ സഹായം തേടുന്നത് വളരെ ഉത്തമമായിരിക്കും. എന്നാൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും ഇല്ലാതെതന്നെ ചുണ്ടുകൾക്ക് നിറംമങ്ങുന്നുണ്ട് എങ്കിൽ ഇതിനുള്ള പരിഹാരം നിങ്ങൾക്ക് തന്നെ വീട്ടിൽ ചെയ്യാവുന്നതാണ്.
ഇങ്ങനെ ഒരു പരിഹാരം വളരെ എളുപ്പമായ മാർഗ്ഗത്തിലൂടെ ചെയ്യാം. ഇത് ചെയ്യുന്നതിന് ഒരു രൂപ പോലും ചിലവും ഇല്ല എന്താണ് പ്രത്യേകത. വീട്ടിലുള്ള ഏറ്റവും ചുരുങ്ങിയ ചില വസ്തുക്കൾ കൊണ്ട് ഈ കറുപ്പ് നിറം മാറ്റിയെടുക്കാം. ഇതിന് പ്രധാനമായും ആവശ്യമായുള്ളത് ഒരു സ്പൂൺ പഞ്ചസാര അതേ അളവിൽ തന്നെ നെയ്യ്. ഇവ രണ്ടും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് ലയിപ്പിച്ച് എടുക്കാം.
ശേഷം ഇത് ചുണ്ടുകളിൽ പുരട്ടി അല്പം സ്ക്രബ്ബ് ചെയ്ത് റസ്റ്റ് ചെയ്യാം. കുറഞ്ഞത് 20 മിനിറ്റിനു ശേഷമെങ്കിലും ഇത് കഴുകി കളയാം. രാത്രിയിൽ ഉറങ്ങാൻ പോകുന്ന സമയത്ത് ഒരു ബീറ്റ് റൂട്ട് ചെറുതായി അരിഞ്ഞു മിക്സിയിൽ അരച്ചോ ഇതിന്റെ ജ്യൂസ് എടുക്കാം. ഇത് ചുണ്ടുകളിൽ പുരട്ടി ഉറങ്ങി രാവിലെ ചെറു ചൂടുവെള്ളത്തിൽ ചുണ്ടുകൾ കഴുകാം. ഇത് നല്ല ഫലം നൽകും ഉറപ്പാണ്.