ഭക്ഷണം കഴിച്ച് ഉടനെ വെള്ളം കുടിക്കുന്ന ശീലമുള്ളവരാണ്. നിങ്ങളെ കാത്തിരിക്കുന്നത് മാരകമായ പ്രശ്നങ്ങൾ.

ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നെഞ്ചരിച്ചിൽ, പുളിച്ചുതികട്ടൽ, വയറു വീർത്തു വരുന്ന അവസ്ഥ, ഓക്കാനം എന്നിങ്ങനെയുള്ള അസ്വസ്ഥതകൾ അനുഭവപ്പെടാറുണ്ട്. ഇത്തരത്തിലുള്ള അസ്വസ്ഥതകൾ നിങ്ങൾക്ക് ഉണ്ടാകുമ്പോൾ നിങ്ങളുടെ വയറിനകത്ത് ചില അസിഡിറ്റി പ്രവർത്തനങ്ങൾ സംഭവിക്കുന്നുണ്ട്. കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിച്ചു പോകുന്നതിന് ശരീരം പുറപ്പെടുവിക്കുന്ന ഒരു ആസിഡാണ്.

   

ഹൈഡ്രോക്ലോറിക് ആസിഡ്. ഈ ആസിഡിന്റെ അളവിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആണ് ഇത്തരത്തിലുള്ള ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇങ്ങനെ ഗ്യാസ് സ്ഥിരമായി നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന സമയത്ത് ഇത് ബ്ലീഡിങ് പോലുള്ള അവസ്ഥകൾ ഉണ്ടാകാനും കാരണമാകാറുണ്ട്. കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കാതെ ശരീരത്തിൽ നിലനിൽക്കുന്നതാണ്.

ഇത്തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാകാനുള്ള പ്രധാന കാരണം. ചില ഭക്ഷണങ്ങൾ ദഹിക്കാതെ അതേ രീതിയിൽ തന്നെ കുടലുകൾക്കുള്ളിൽ അല്ലെങ്കിൽ ആമാശയത്തിലേക്ക് എത്താതെ ചിലയിടത്ത് കുടുങ്ങിക്കിടക്കുന്നു. ഇത് അസിഡിറ്റിക്കുള്ള ഒരു വലിയ കാരണമാണ്. ഭക്ഷണത്തിനോടൊപ്പം ഒരിക്കലും ചായ കുടിക്കുന്ന ശീലം നിങ്ങൾക്ക് ഉണ്ടാകരുത്. ഇത് അസിഡിറ്റി വർധിക്കാൻ ഇടയാക്കും.

ചായ മാത്രമല്ല ഭക്ഷണത്തിന് അരമണിക്കൂർ മുൻപ് അര മണിക്കൂർ ശേഷമോ മാത്രം വെള്ളം കുടിക്കാനും ശ്രമിക്കുക. വിരുദ്ധമായ ആഹാരങ്ങൾ ഒരിക്കലും ചേർത്ത് കഴിക്കാതിരിക്കുക. പുളിയുള്ള പഴവർഗങ്ങളും പാലുൽപന്നങ്ങളും ഒരുമിച്ചു കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. നിങ്ങൾക്ക് അസിഡിറ്റിയോ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന രീതിയിലുള്ള ഭക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഇവ ഒഴിവാക്കി നിർത്താനും ശ്രദ്ധിക്കുക. എപ്പോഴും ചെറു ചൂടുള്ള ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിക്കുക. തണുത്തതും പഴകിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാനും ശ്രമിക്കണം.

Leave a Reply

Your email address will not be published. Required fields are marked *