വെറും 5 മിനിറ്റ് മതി എത്ര വലിയ ഗ്യാസ് പ്രശ്നങ്ങളും മാറും.

മിക്കവാറും ആളുകൾക്ക് എല്ലാം തന്നെ ദഹന പ്രശ്നം എന്നത് കൂടപിറപ്പാണ്. ഏതുതരത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചാലും ഇവർക്ക് ദഹനം ശരിയായി നടക്കാതെ വരികയും ഇതിന്റെ ഭാഗമായി ഗ്യാസ് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യും. ശരിയായ രീതിയിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനം നിങ്ങളുടെ ദഹന വ്യവസ്ഥയിൽ ഇല്ലാതെ വരുന്നത് ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാകും.

   

നിങ്ങളുടെ ദഹനം ശരിയായി നടക്കണമെങ്കിൽ നിങ്ങൾ കഴിക്കുന്ന ഭക്ഷണവും പെട്ടെന്ന് ദഹിക്കുന്ന രീതിയിൽ ആയിരിക്കണം ശ്രദ്ധിക്കണം. ഭക്ഷണത്തിൽ ധാരാളമായി ഫൈബർ അടങ്ങിയ പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്താൻ ശ്രമിക്കുക. പിന്നെ നമ്മുടെ ഭക്ഷണരീതി എന്നത് ധാരാളമായി ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും കഴിക്കുന്ന ഒരു പ്രകൃതിയാണ്.

അതുകൊണ്ടുതന്നെ ദഹന പ്രശ്നങ്ങൾ വളരെയധികം വർദ്ധിച്ചുവരുന്നതായി കാണുന്നു. സ്ഥിരമായി ദഹന പ്രശ്നമുള്ള ആളുകളാണ് എങ്കിൽ നെഞ്ചിരിച്ചിൽ എല്ലാം തന്നെ ഇടയ്ക്കിടയ്ക്ക് വരും. അതിരാവിലെ ഏത് ഭക്ഷണം കഴിക്കുന്നതിനും മുന്നോടിയായി തന്നെ വെറും വയറ്റിൽ ഒരു ടീസ്പൂൺ കറിവേപ്പില പച്ചക്ക് ചവച്ചരയ്ക്ക് കഴിക്കുന്നത് നിങ്ങളുടെ ദഹന വ്യവസ്ഥ ശരിയായ രീതിയിൽ ആക്കുന്നതിനും ഗ്യാസ് അസിഡിറ്റി പോലുള്ള പ്രശ്നങ്ങളെ അകറ്റാനും സഹായിക്കും. ബ്രോക്കോളി ധാരാളമായി നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

എന്നാൽ ഇവ വറുത്ത് കഴിക്കുന്നത് പലപ്പോഴും ദോഷം ചെയ്യും എന്നതുകൊണ്ട് തന്നെ വേവിച്ച് കഴിക്കുന്നതാണ് ഉത്തമം. അതുപോലെതന്നെ ദഹന പ്രശ്നമുള്ള ആളുകളാണ് എങ്കിൽ ഒരു ടീസ്പൂൺ ആപ്പിൾ സിഡർ വിനീഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ലയിപ്പിച്ച ശേഷം ഭക്ഷണശേഷം കഴിക്കുന്നത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. വെറും വയറ്റിൽ ആപ്പിൾ സിഡർ വിനിഗർ കഴിക്കുന്നത് പ്രശ്നങ്ങൾ വർധിക്കാൻ ഇടയാക്കും.

Leave a Reply

Your email address will not be published. Required fields are marked *