വേനലും മഴയും നോക്കാതെ കാലുകൾ വിണ്ടുകീറുന്നുണ്ടോ, കാലിൽ വളം കടി ഉണ്ടാകാറുണ്ടോ പരിഹാരമുണ്ട്.

കാലുകൾക്ക് അമിതമായി നനവ് ഉണ്ടാകുന്ന രീതിയിലുള്ള ജോലികൾ ചെയ്യുന്ന ആളുകളാണ് എങ്കിൽ കാലുകളിൽ വളം കടി വിണ്ടുകീറൽ എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. വേനൽകാല സമയമാകുമ്പോൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ കാലുകളിൽ വീണ്ടുകീറുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് എല്ലാവർക്കും ഉണ്ടാകണമെന്നില്ല.

   

എങ്കിലും ചില ആളുകൾക്ക് ഇതിന് വേദന വളരെയധികം കൂടുതലായിരിക്കും. ഇത്തരത്തിലുള്ള വിണ്ടുകീറലുകളും വളം കടികളും മാറുന്നതിനു വേണ്ടി വീട്ടിൽ തന്നെ ഒരു റെമഡി തയ്യാറാക്കാം. പലപ്പോഴും സ്ത്രീകൾക്കാണ് ഈ ബുദ്ധിമുട്ട് അധികവും കണ്ടുവരാറുള്ളത്. അലക്കുന്ന സമയത്ത് സോപ്പ് വെള്ളമാകുന്നതും, മുറ്റത്ത് ചെളിയുള്ള സമയത്ത് ചെരിപ്പ് ഉപയോഗിക്കാതെ നനവ് കാലുകളിൽ പതിയുന്നതും വിണ്ടുകീറലും വളം കടിയും വർദ്ധിപ്പിക്കും.

ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് നിങ്ങളുടെ വീട്ടിലുള്ള നാലോ അഞ്ചോ വെളുത്തുള്ളി അല്ലി നല്ലപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കാം. ഇതിലേക്ക് അര സ്പൂൺ അളവിലേക്ക് മഞ്ഞൾ പൊടി കൂടി ചേർത്തു കൊടുക്കാം. ഒപ്പം തന്നെ നാലോ അഞ്ചോ ഡ്രോപ്പ് ചെറുനാരങ്ങാ നീര് കൂടി ചേർത്ത് ഇത് നല്ലപോലെ മിക്സ്.

ഉപ്പ് നിങ്ങൾക്ക് ആവശ്യമായ അളവിൽ ചേർത്ത് ഇത് നല്ലപോലെ മിക്സ് ചെയ്ത് കാലുകളിൽ പുരട്ടാം. രാത്രിയിൽ ഉറങ്ങുന്ന സമയത്ത് പുരട്ടുന്നതാണ് കൂടുതൽ ഉചിതം. ഏറ്റവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും ഈ മിക്സ് കാലുകളിൽ പുരട്ടണം. തുടർച്ചയായി ഒന്ന് രണ്ടു ആഴ്ചകൾ ഇത് ചെയ്താൽ തന്നെ വലിയ മാറ്റം നിങ്ങൾക്ക് കാണാനാകും.

Leave a Reply

Your email address will not be published. Required fields are marked *