മണി പ്ലാന്റ് എന്ന ചെടി സാമ്പത്തികമായ വളർച്ച ഉണ്ടാക്കും എന്ന് നാം പലതവണ കേട്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇന്ന് എല്ലാ വീടുകളിലും എന്നപോലെതന്നെ മണി പ്ലാന്റ് ചെടികൾ കാണാറുണ്ട്. പലപ്പോഴും ഈ ചെടിയുടെ യഥാസ്ഥാനത്ത് നിൽക്കാത്തതും ഇതിനെ ശരിയായ രീതിയിൽ പരിപാലിക്കാത്തതും തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.
അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിലുള്ള മണി പ്ലാന്റ് നിൽക്കുന്നത് എവിടെയാണെന്നും ഏതുതരത്തിൽ ആണെന്നും ഒന്ന് ശ്രദ്ധിച്ചുനോക്കൂ. ഇത് കൃത്യമായ സ്ഥാനത്താണ് നിൽക്കുന്നത് എങ്കിൽ തീർച്ചയായും നിങ്ങളുടെ വീട്ടിൽ ഒരുപാട് ധന വരവ് ഉണ്ടാക്കും. ഒരു മണി പ്ലാന്റ് വീട്ടിൽ വെച്ച് പിടിപ്പിക്കാൻ അനുയോജ്യമായത് തെക്കു കിഴക്കേ മൂലക്കയാണ്.
മറ്റൊരു അനുയോജ്യമായ ഭാഗം എന്നത് വടക്ക് ദക്കാണ് കൃത്യമായി വടക്കു ദിക്കിൽ ഈ മണി പ്ലാന്റ് വെച്ചു പിടിപ്പിക്കുന്നതും നിങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് കാരണമാകും. ഈ രണ്ടു സ്ഥാനമൊഴികെ മറ്റ് ഏത് ഭാഗത്ത് മണി പ്ലാന്റ് വയ്ക്കുന്നത് കൊണ്ടും ഒരു തരത്തിലും പ്രയോജനം ഉണ്ടാകുന്നില്ല. മണി പ്ലാന്റ് വെറും നിലത്ത് വയ്ക്കുന്നത് വലിയ ദോഷങ്ങൾ ഉണ്ടാക്കും.
അതുകൊണ്ടുതന്നെ മണി പ്ലാന്റ് വളർത്തുമ്പോൾ ചെറിയ തറ പോലെ കെട്ടി അതിനു മുകളിലായി വളർത്തുന്നതാണ് കൂടുതൽ ഉത്തമം. പലരും ചെയ്യുന്ന ഒരു തെറ്റാണ് മണി പ്ലാന്റ് നിലത്തുവച്ച് വളർത്തി മരങ്ങളിലേക്ക് പകർത്തി വിടുന്നത്. എന്നാൽ മരത്തിന് താഴെ ചെറിയ തറ പോലെ കെട്ടി അതിലാണ് വളർത്തുന്നത് എങ്കിൽ ഇത് ഒരുപാട് ഗുണങ്ങൾ ഉണ്ടാക്കും. വീടിനകത്തും തെക്കു കിഴക്കേ മൂലയ്ക്ക് മണി പ്ലാന്റ് വളർത്താം.