ഇന്ന് മിക്കവാറും എല്ലാവരുടെ വീട്ടിലും ഫ്രിഡ്ജ് ഉണ്ടായിരിക്കും. ഭക്ഷണപദാർത്ഥങ്ങൾ കേടുവരാതെ സൂക്ഷിക്കുന്നതിന് എല്ലാ വീട്ടമ്മമാരും ഫ്രിഡ്ജ് ഉപയോഗിക്കാറുണ്ട്. എന്നാൽ ഫ്രിഡ്ജ് വളരെ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് തന്നെ കേടുവരുന്നതിനും അതുപോലെ ദുർഗന്ധം ഉണ്ടാകുന്നതിനും ഇടയാക്കുന്നു. അതുപോലെ തന്നെ ഫ്രിഡ്ജിൽ പെട്ടെന്ന് അഴുക്കു പിടിക്കുന്ന ഒരു സ്ഥലമാണ് ഡോറിന്റെ സൈഡ് ഭാഗം.
അതുകൊണ്ട് തന്നെ ഫ്രിഡ്ജിന്റെ ഡോർ സൈഡിലെ അഴുക്കുകൾ വൃത്തിയാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.അതിനായി നാം ചെയ്യേണ്ടത് ഒരു കപ്പിലേക്ക് ആവശ്യത്തിന് വെള്ളം എടുക്കുക. അതിലേക്ക് കുറച്ച് സോഡാപ്പൊടി ഇട്ടുകൊടുക്കുക. അതിനുശേഷം ഒരു തുണി മുക്കി പിഴിഞ്ഞ് സ്റ്റോറിന്റെ സൈഡിലെ അഴുക്കുള്ള ഭാഗങ്ങളിൽ എല്ലാം നന്നായി തുടച്ചു കൊടുക്കുക.
ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അഴുകുകൾ എല്ലാം നീങ്ങി കിട്ടും. കൂടാതെ അഴകുകൾ അടിഞ്ഞു കൂടുന്നതിനുള്ള ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യാം. ഡോർ സൈഡിൽ കൂടുതലും അഴുക്കുകൾ പറ്റി പിടിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടുതന്നെയാണ് ഈ മാർഗം ഉപയോഗിക്കാൻ പറയുന്നത്. സോഡാപ്പൊടി അഴുക്കുകൾ നീക്കം ചെയ്യുന്നതിന് വളരെയധികം ഉപകാരപ്രദമായ ഒന്നാണ്.
ഡോർ സൈഡിൽ ഉള്ള എത്ര കഠിനമായ അഴുക്കുകളും വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്യാൻ ഈ മാർഗ്ഗത്തിലൂടെ സാധിക്കും. ഇങ്ങനെ ചെയ്താൽ ഫ്രിഡ്ജിന്റെ ഡോർ എപ്പോഴും വൃത്തിയായി തന്നെ നിലനിൽക്കും. എല്ലാ വീട്ടമ്മമാരും ഇനി ഈ മാർഗ്ഗം ചെയ്ത് നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.