എല്ലാ നേരവും ഒരുപോലെ കഴിക്കാൻ പറ്റുന്ന പലഹാരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആയിരിക്കും ഓരോ വീട്ടമ്മമാരും വീട്ടിലെ കുട്ടികളെ ഞെട്ടിക്കാൻ എന്നും പുതിയ പുതിയ വിഭവങ്ങൾ തേടുന്നവരായിരിക്കും അവർ. പലഹാരങ്ങൾ ഉണ്ടാക്കുന്നതിൽ വ്യത്യസ്തത ആഗ്രഹിക്കുന്ന വീട്ടമ്മമാർക്ക് ഒരു പുതിയ വിഭവം ഇതാ. ഇനി എല്ലാ നേരവും ഇതു മാത്രം മതി.
ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇടുക. അതിലേക്ക് രണ്ട് ടീസ്പൂൺ മൈദ പൊടി ചേർക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. പൊടിച്ചതോ അല്ലാത്തതുമായ പഞ്ചസാര ചേർക്കാവുന്നതാണ്. അതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർക്കുക. കൂടാതെ അതിലേക്ക് രണ്ട് കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്തു കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഈ പാത്രം അടുപ്പിൽ വെച്ച് ചെറിയ തീയിൽ കുറുക്കിയെടുക്കുക. കൈവിടാതെ തന്നെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. മാവ് നല്ലതുപോലെ വെന്ത് വെള്ളമെല്ലാം വറ്റി പത്രത്തിൽ നിന്നും വിട്ടു വരുന്ന പരുവം ആകുമ്പോൾ ഇറക്കി വയ്ക്കുക. അതിനുശേഷം വാഴയില ചതുരത്തിൽ മുറിച്ചെടുക്കുക. ശേഷം തയ്യാറാക്കിയ കൂട്ടിൽ നിന്നും നിന്നും കുറച്ചു മാവെടുത്ത് വാഴയിലയിൽ വച്ചു പരത്തുക.
അതിനുശേഷം അതിനു നടുവിലായി പഴം മുറിച്ചത് വെച്ചു കൊടുക്കുക. അതിനുശേഷം ആ പഴം മാവ് കൊണ്ട് പൊതിയുക. ശേഷം ഇലയിൽ വച്ച് മടക്കി എടുക്കുക. ഈ രീതിയിൽ എല്ലാം തയ്യാറാക്കുക. അതിനുശേഷം ഭാവിയിൽ 10 മിനിറ്റ് വേവിച്ചെടുക്കുക. ചൂടാറിയതിനു ശേഷം ഇലയിൽ നിന്നും മാറ്റി മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ഏതുനേരവും കഴിക്കാൻ പറ്റുന്ന വളരെ രുചികരമായ ഈ പലഹാരം എല്ലാവരും ഇന്നുതന്നെ തയ്യാറാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.