മുഖം നിറം വയ്ക്കുന്നതിന് പല മാർഗങ്ങളും തേടുന്നവരായിരിക്കും നമ്മളിൽ പലരും. ഇന്ന് കച്ചവടത്തിന്റെ മാർഗ്ഗത്തിനായും മുഖം വെളുക്കുന്നതിന് പലതരം സാധനങ്ങൾ കടകളിൽ ലഭ്യമാണ്. എന്നാൽ അവയെല്ലാം നമ്മുടെ മുഖത്ത് ശരിയായ രീതിയിലുള്ള മാറ്റം ഉണ്ടാക്കാൻ ഉള്ള സാധ്യത വളരെ കുറവാണ്. അത് മാത്രമല്ല ചിലപ്പോൾ എന്തെങ്കിലും തരത്തിലുള്ള അലർജികൾക്കും സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ ഇനി അതുപോലെയുള്ള സാധനങ്ങൾ വാങ്ങിച്ച് കാശ് കളയേണ്ട. വീട്ടിൽ തന്നെ നാച്ചുറലായ ഒരു ഫെയ്സ് പാക്ക് തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു രണ്ടു ടീസ്പൂൺ കടലമാവ് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. അതിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ ചേർത്തു കൊടുക്കുക. ഇത് മുഖം വളരെയധികം സോഫ്റ്റ് ആയി വരാൻ സഹായിക്കുന്നു. അതിനുശേഷം ഒരു ടീസ്പൂൺ ഗ്ലിസറിൻ ചേർത്തു കൊടുക്കുക.
ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മുഖം നല്ലതുപോലെ സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക. ശേഷം ഫേസ് പാക്ക് മുഖത്ത് തേച്ചു കൊടുക്കുക. ശേഷം കൈകൊണ്ട് ഒരു അഞ്ചുമിനിറ്റ് നല്ലതുപോലെ മസാജ് ചെയ്യുക. അതിനുശേഷം ഉണങ്ങാനായി അനുവദിക്കുക. തുടർന്ന് ഒരു നനഞ്ഞ തുണി കൊണ്ട് തുടച്ചു മാറ്റുക. മുഖം കഴുകുക.
മുഖം കഴുകുന്നത് ആരുംതന്നെ സോപ്പ് ഉപയോഗിക്കാതിരിക്കുക. ഒരു പ്രാവശ്യം ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നല്ല റിസൾട്ട് ലഭിക്കും. ഇത് ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും ചെയ്യുക. ഇനി ആരും തന്നെ പുറത്തുപോയി വലിയ വില കൊടുത്ത മുഖം വെളുക്കുന്നതിനുള്ള സാധനങ്ങൾ വാങ്ങി തേക്കേണ്ട. ഇതുപോലെ വളരെ ഈസിയായി ഒരു ഫേസ്പാക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.