മിക്സി ഉപയോഗിക്കുന്ന വീട്ടമ്മമാർ ഇതൊന്നും അറിഞ്ഞിലേ. ഇനിയും ഇതറിയാതെ പോകരുത്. | Useful Kitchen Tips

മിക്കവാറും എല്ലാ വീടുകളിലും വീട്ടമ്മമാർ മിക്സി ഉപയോഗിക്കുന്നവർ ആയിരിക്കും. ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുമ്പോൾ സമയം ലഭിക്കാൻ മിക്സി വളരെ നല്ലൊരു മാർഗമാണ്. മിക്സി ഉപയോഗിക്കുന്ന വീട്ടമ്മമാർക്ക് വേണ്ടി ഉപകാരപ്രദമായ ചില കുറുക്കുവഴികൾ നോക്കാം. മിക്സിയുടെ മൂടിയിലെ വാഷർ ലൂസ് ആയി പോകുകയാണെങ്കിൽ അത്തരം സന്ദർഭങ്ങളിൽ അതിനു മുകളിലായി ഒരു റബ്ബർ ബാൻഡ് ഇട്ടു കൊടുത്താൽ ഈ പ്രശ്നത്തെ പരിഹരിക്കാം. അതുപോലെതന്നെ മിക്സിയുടെ ജാർ ഉറപ്പിച്ചു വെക്കുന്ന ഭാഗത്ത് ഉണ്ടാവുന്ന അഴുക്കുകൾ വൃത്തിയാക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്.

അതിനായി ഒരു ബ്രേഷിന്റ തല ഭാഗം ചെറുതായി ചൂടാക്കി അതിനുശേഷം ബ്രെഷ് ചെറുതായി വളക്കുക. അതിനുശേഷം അഴുക്കുള്ള ഭാഗങ്ങൾ എല്ലാം വൃത്തിയാക്കി എടുക്കാവുന്നതാണ്. അതുപോലെതന്നെ മിക്സിയിൽ എന്തെങ്കിലും അരച്ചെടുത്തതിന്റെ മണം പെട്ടെന്ന് പോകുന്നതിനായി അതിൽ അല്പം അരിയിട്ട് പൊടിക്കുകയാണെങ്കിൽ ചീത്ത മണം എല്ലാം പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. അതുപോലെ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കുറയുന്ന സന്ദർഭത്തിൽ മിക്സിയിൽ അൽപ്പം കല്ലുപ്പോ മുട്ടതൊണ്ടോ ഇട്ട് നന്നായി പൊടിച്ചു എടുക്കുകയാണെങ്കിൽ ബ്ലേഡ് നല്ല മൂർച്ചയായിരിക്കും.

അതുപോലെ മിക്സിയിൽ എന്തെങ്കിലും അരച്ചെടുത്ത് അതിന്റെ അവശിഷ്ടങ്ങൾ ബാക്കിവരുന്ന സന്ദർഭത്തിൽ മിക്സിയിൽ അൽപ്പം വെള്ളവും സോപ്പും ഇട്ട് അടിച്ചെടുക്കുക. മിക്സിയുടെ ഉള്ളിലും പുറത്തുമായി അടിഞ്ഞുകൂടുന്ന അഴുക്കുകൾ നീക്കംചെയ്യുന്നതിന് ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ സോഡാപ്പൊടി, ഒരു ടീസ്പൂൺ വിനാഗിരി, ഒരു ടീസ്പൂൺ സോപ്പുപൊടി ഇട്ട് ഇളക്കി അഴുക്കുപിടിച്ച് ഭാഗങ്ങളിലെല്ലാം തന്നെ നന്നായി തേച്ചു കൊടുത്ത് 10 മിനിറ്റ് മാറ്റി വയ്ക്കുക.

അതിനു ശേഷം ബ്രഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. അതുപോലെ മിക്സിയുടെ പുറംഭാഗത്തെ അഴുക്കുകൾ മാറ്റുന്നതിന് ഏതെങ്കിലും ഒരു പേസ്റ്റ് തേച്ച് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്. കൂടാതെ മിക്സിയുടെ വയറ വൃത്തിയിൽ മടക്കി വയ്ക്കുന്നതിന് ചെറിയ രണ്ട് ഹുക്കുകൾ മിക്സിയിൽ ഉറപ്പിച്ച് അതിന്മേൽ ചുറ്റിവയ്ക്കുക. ഇത്തരം മാർഗങ്ങൾ ഉപയോഗിച്ച് മിക്സി എന്നും കേടുവരാതെ സൂക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.