കുക്കറിനുള്ളിലെ കരിഞ്ഞ പാടുകൾ നിമിഷനേരം കൊണ്ട് ഇല്ലാതാക്കാം. എത്ര കരി പിടിച്ച പാത്രങ്ങളും ഈ രീതിയിൽ വെളുപ്പിച്ചെടുക്കാം. | Easy Cleaning Tips

സാധാരണയായി വീട്ടമ്മമാർ അടുക്കളയിൽ നേരിടുന്ന ഒരു പ്രശ്നമായിരിക്കാം പാത്രങ്ങൾ കരിപിടിച്ചു പോകുന്നതും ഭക്ഷണം പാകം ചെയ്യുമ്പോൾ അടിക്ക് പിടിച്ച് പോകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പാത്രങ്ങൾ എത്ര ഉരച് വൃത്തിയാക്കിയാലും പൂർണമായും ആ പാടുകൾ പോകണമെന്നില്ല. എന്നാൽ ഇനിയെത്ര കരിപിടിച്ച പാത്രമായാലും നിമിഷനേരം കൊണ്ട് വൃത്തിയാക്കി എടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി അടിക്ക് പിടിച്ച പാത്രത്തിന്റെ അകത്ത് പൂർണ്ണമായും വെള്ളമൊഴിച്ച് അതിലേക്ക് ഏതെങ്കിലും ഒരു സോപ്പുപൊടി ഇട്ടു കൊടുക്കുക.

ശേഷം നല്ലതുപോലെ തിളപ്പിച്ച് എടുക്കുക. തിളക്കുന്നതിന് അനുസരിച്ച് അടിക്ക് പിടിച്ച അഴകുകളെല്ലാം പറഞ്ഞുപോരുന്നത് കാണാം. ഒരു പത്തു മിനിറ്റോളം അതുപോലെ തന്നെ തിളപ്പിച്ച് ശേഷം ആ വെള്ളം മാറ്റുക. ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കുക. ഇപ്പോൾ പാത്രം അഴകുകൾ എല്ലാം പോയി പുത്തൻ ആയിരിക്കുന്നത് കാണാം. അതുപോലെ തന്നെ കുക്കറിന് അടിയിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കാൻ ഇതുപോലെ തന്നെ കുറച്ചു സോപ്പ് പൊടി ഇട്ട് വെള്ളത്തിൽ തിളപ്പിച്ച് അതിലേക്ക് കുക്കർ അടക്കി വയ്ക്കുക.

10 മിനിറ്റ് ശേഷം സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കളയാവുന്നതാണ്. അതുപോലെ കുക്കറിൽ എന്തെങ്കിലും സാധനങ്ങൾ വേവിക്കാൻ വയ്ക്കുമ്പോൾ അതിൽ നിന്നും തിളച്ച് വെള്ളം പുറത്തേക്ക് വരുന്നതും വൃത്തികേടാകുന്നതും സാധാരണമാണ്. സന്ദർഭങ്ങൾ ഒഴിവാക്കാൻ കുക്കറിൽ വേവിക്കാൻ വയ്ക്കുന്ന എന്ത് ഭക്ഷണപദാർത്ഥമായാലും കുറച്ച് തിളച്ചതിനു ശേഷം മാത്രം കുക്കറടക്കുക. അടുത്തതായി ദോശക്കല്ലിൽ നിന്നും ദോശ പറ്റിപ്പിടിക്കാതെ ഇളകി പോരുന്നതിന് ഒരു മാർഗ്ഗമുണ്ട്.

ആദ്യം തന്നെ ദോശയിലേക്ക് കുറച്ചു പുളി വെള്ളം കലക്കി ഒഴിക്കുക. ശേഷം പുളിവെള്ളമെല്ലാം മറ്റു ഡ്രൈ ആകുന്നത് വരെ ചൂടാക്കുക. ശേഷം പാൻ കഴുകിയെടുത്ത് അതിലേക്ക് ഒരു മുട്ട പൊട്ടിച്ച് പാനിന്റെ എല്ലാ ഭാഗത്തേക്കും നല്ലതുപോലെ വേവിക്കുക. അതിനുശേഷം കഴുകിയെടുക്കുക. ശേഷം കുറച്ച് എണ്ണയോ മറ്റോ തേച്ച് ദോശ ഉണ്ടാക്കാവുന്നതാണ്. എല്ലാ വീട്ടമ്മമാർക്കും അടുക്കളയിൽ ഉപകാരപ്രദമാകുന്ന ഈ ടിപ്പുകൾ ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.