പറമ്പുകളിൽ ഇതുപോലെ ഒരു ചെടിയും പൂവും കണ്ടിട്ടുണ്ടോ. ഉണ്ടെങ്കിൽ ഇതിന്റെ പേര് പറയാമോ. ഇനിയും ഇതിന്റെ ഗുണങ്ങളെപ്പറ്റി അറിയാതെ പോകരുത്. | Benefits Of Red Pagoda

കൃഷ്ണകിരീടം, രാമ കിരീടം, ആറുമാസ ചെടി, ഹനുമാൻ കിരീടം, കാവടി തുടങ്ങിയ നിരവധി പേരുകളിൽ നാട്ടുമ്പുറങ്ങളിൽ അറിയപ്പെടുന്ന ഒരു ചെടിയാണിത്. കൂടുതലും തണവുള്ള സ്ഥലങ്ങളിലായിരിക്കും ചെടിയെ കാണപ്പെടുന്നത്. ഈ ചെടി വളരെയധികം ഔഷധ ഗുണങ്ങൾ അടങ്ങിയ ഒരു ചെടിയാണ്. ഈ ചെടിയുടെ ഒരു വലിയ പ്രത്യേകതയായി പറയുന്നത് ഇത് വൈറസ് രോഗങ്ങൾക്ക് എതിരെ പ്രവർത്തിക്കാനുള്ള കഴിവ് ഈ ചെടികളിലെ ഘടകങ്ങൾക്ക് കഴിയും എന്നാണ്.

   

പനി, നീര് തുടങ്ങിയ രോഗങ്ങളുടെയും ചികിത്സയ്ക്ക് ഈ ചെടി ഉപയോഗിക്കുന്നു. കൂടാതെ മൂത്രശയ സംബന്ധമായ രോഗങ്ങൾക്കും ഈ ചെടി ധാരാളമായി ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. ഈ ചെടിയുടെ പൂവ് അരച്ചെടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണയും ചേർത്ത് ഇളക്കി ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ തേച്ചു കൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അത് ഉണങ്ങാൻ സാധിക്കുന്നതാണ്.

ഈ ചെടിയിൽ ഉണ്ടാകുന്ന പൂവിന്റെ മറ്റൊരു പ്രത്യേകത പൂവുകൾ എല്ലാം ചേർന്ന് ഒരു സ്ഥൂല രൂപത്തിൽ വളർന്നു വരുന്നു. കൂടാതെ ഒരു ആഴ്ച ത്തോളം എങ്കിലും ഇതിന്റെ പൂവ് കുഴിയാതെ അതുപോലെ തന്നെ നിൽക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കേരളത്തിലെ സാധാരണ നാട്ടിൻ പുറങ്ങളിൽ എല്ലാം ഓണക്കാലം ആകുന്നതോടെ പൂക്കളം ഇടാൻ ഉപയോഗിക്കുന്ന ചെടികളിൽ ഒരു പ്രധാനപ്പെട്ട പൂവാണ് ഇത്.

ചിത്രശലഭങ്ങൾ വഴിയാണ് ഇതിൽ പരാഗണം നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭങ്ങളിൽ രണ്ടാമതായി കൃഷ്ണ ശലഭത്തിന്റെ ലാർവ വളരുന്നത് ഈ ചെടിയിലാണ്. കൂടാതെ ചിത്രശലഭങ്ങൾ വളർത്തുന്നവർ ഈ ചെടി വളർത്തുന്നത് വളരെയധികം നല്ലതായിരിക്കും. പ്രകൃതിയോട് വളരെയധികം ഇണങ്ങി നിൽക്കുന്ന ഈ ചെടി ഭംഗിയോടെ മാത്രം നോക്കി കാണാതെ ആരോഗ്യപരമായ ആവശ്യങ്ങൾക്കായും ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *