മുടി കൊഴിച്ചിൽ നിങ്ങളെ വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ടോ… എന്നാൽ ഇതാ ഈ സാധനം പുരട്ടി നോക്കൂ… ഇനി ഒറ്റ മുടി പോലും കൊഴിഞ്ഞു പോകില്ല. | Hair Care Tips

ഇന്ന് പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ. കാലാവസ്ഥ മാറ്റം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാലോ പലരും ഇന്ന് മുടികൊഴിച്ചിൽ അനുഭവിക്കുന്നുണ്ട്. പകരം മുടികൾ വരാതിരിക്കുകയും തല പെട്ടയായി പോകാനുള്ള അവസ്ഥകൾ വരുകയും ചെയ്യുന്നു. എന്നാൽ അത്തരം അവസ്ഥകൾക്ക് ഇനി ഉടനടി പരിഹാരം കണ്ടെത്താം. മുടികൊഴിച്ചിൽ പെട്ടെന്ന് നിൽക്കാൻ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.

ഇത് തയ്യാറാക്കാൻ ആദ്യം തന്നെ കുറച്ച് ഉലുവ വെള്ളത്തിൽ ഇട്ട് കുതിർക്കാൻ വയ്ക്കുക. ഒരു മണിക്കൂർ നേരം അതുപോലെ വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് രണ്ടോ മൂന്നോ ചുവന്നുള്ളി ഇട്ട് കൊടുക്കുക. അതിലേക്ക് ഒരു പിടി കറിവേപ്പില ഇട്ടുകൊടുക്കുക. അതിലേക്ക് കുതിർത്ത് വെച്ചിരിക്കുന്ന ഉലുവ ചേർത്ത് കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക.

ഉലുവ കുതിർത്തു വെച്ച വെള്ളം തന്നെ ചേർത്തു കൊടുക്കുക.നല്ലതുപോലെ അരച്ചെടുക്കുക. തയ്യാറാക്കിയ ഈ പേസ്റ്റ് തലയിലെ എല്ലായിടത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം കൈകൊണ്ട് ഒരു പത്തുമിനിറ്റ് മസാജ് ചെയ്തു കൊടുക്കുക. ശേഷം ഒരു അരമണിക്കൂർ എങ്കിലും തലയിൽ അതു പോലെ വയ്ക്കുക. അതിനുശേഷം കഴുകി കളയുക.

ഇത് ആഴ്ചയിൽ ഒരു മൂന്ന് പ്രാവശ്യം എങ്കിലും ചെയ്യുക. മുടി കൊഴിച്ചിൽ മാറി പുതിയ മുടികൾ കിളിർത്ത് വരാനിരുന്ന നിങ്ങളെ സഹായിക്കും. കൂടാതെ താരൻ ഇതുപോലുള്ള പ്രശ്നങ്ങൾക്ക് ഇത് വലിയ പരിഹാരമാണ്. അതോടൊപ്പം നല്ല കറുപ്പും നല്ല കട്ടിയും ഉണ്ടാകും. ഇനി ആരും തന്നെ മുടി കൊഴിച്ചിൽ കൊണ്ട് ബുദ്ധിമുട്ടേണ്ടതില്ല. വീട്ടിലുള്ള ഈ സാധനം ഉപയോഗിച്ചുകൊണ്ട് നിസ്സാരമായി ഈ പ്രശ്നത്തെ ഇല്ലാതാക്കാം. എല്ലാവരും ഇന്ന് തന്നെ ഉണ്ടാക്കി തേച്ചു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.