ഈശ്വരാ ഇതു കുടിച്ചപ്പോൾ എന്തൊരു ആശ്വാസം. നല്ല ചൂട് സമയത്ത് ഉന്മേഷം കിട്ടാൻ ഇതുപോലെ ഒരു കിടിലൻ ഡ്രിങ്ക് തയ്യാറാക്കാം. | Tasty Drink Making

ദാഹിച്ചു വലയുന്ന സമയത്ത് കുടിക്കാൻ പറ്റിയ ഒരു കിടിലം ഡ്രിങ്ക് തയ്യാറാക്കാം. അഞ്ചു മിനിറ്റുകൊണ്ട് തന്നെ ഇത് തയ്യാറാക്കി എടുക്കാം. അതിനായി ആവശ്യമായിട്ടുള്ളത് രണ്ട് മാതളനാരങ്ങയാണ്. ആദ്യം തന്നെ അതിന്റെ കുരു എല്ലാം എടുത്ത് ഒരു പാത്രത്തിലേക്ക് ഇടുക. അതിനുശേഷം ഒരു മിക്സിയിൽ ഇട്ട് നല്ലതുപോലെ അടിച്ചെടുക്കുക. ശേഷം അരിപ്പകൊണ്ട് അരിച്ചു ഒരു പാത്രത്തിലേക്ക് മാറ്റുക.

അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ കസ്കസ് ഇട്ട് കുറച്ചു വെള്ളം ഒഴിച്ചു വയ്ക്കുക. അടുത്തതായി ജ്യൂസ് മിക്സ്‌ ചെയുന്ന ജാർ എടുത്ത് അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കുക. അതോടൊപ്പം ഒരു പച്ച മുളക് രണ്ടായി കീറിയത് ഇട്ടുകൊടുക്കുക. അതിനുശേഷം കുതിർത്തു വച്ചിരിക്കുന്ന കസ്കസ് ചേർത്തു കൊടുക്കുക. അടുത്തതിലേക്ക് ജ്യൂസ് ആക്കി വെച്ചിരിക്കുന്ന മധുരനാരങ്ങയുടെ നീര് ചേർത്ത് കൊടുക്കുക.

അടുത്തതായി മധുരത്തിന് ആവശ്യമായ തേൻ ചേർത്തു കൊടുക്കുക. ശേഷം ഒരു നാരങ്ങ എടുത്ത് വട്ടത്തിൽ അരിഞ്ഞ് രണ്ട് കഷണം ഇതിലേക്കിട്ടു കൊടുക്കുക. അതോടൊപ്പം തണവിന് ആവശ്യമായ ഐസ് ക്യൂബ് ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. അതിനുശേഷം പാത്രം അടച്ച് ഒരു 10 മിനിറ്റ് കുലുക്കി കൊടുക്കുക.

അതിനുശേഷം ഗ്ലാസുകളിലേക്ക് പകർത്തി കുടിക്കാവുന്നതാണ്. വളരെയധികം ഉന്മേഷം നൽകുന്ന ഇതുപോലെ ഒരു ഡ്രിങ്ക് എല്ലാവരും തയ്യാറാക്കി നോക്കുക. മാത്രമല്ല മറ്റ് ഏത് പഴം ഉപയോഗിച്ചുകൊണ്ട് ഈ രീതിയിൽ ഡ്രിങ്ക്സ് ഉണ്ടാക്കാവുന്നതാണ്. നല്ല ചൂട് സമയത്ത് ഉന്മേഷവും സന്തോഷവും നൽകാൻ ഇതുപോലെ ഒരു ഡ്രിങ്ക് എല്ലാവരും ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.