പച്ചക്കറികളിൽ എല്ലാവരും കഴിക്കാൻ മടി കാണിക്കുന്ന ഒരു പച്ചക്കറിയാണ് പാവയ്ക്ക. കൈപ്പുള്ളതുകൊണ്ടുതന്നെ ഇത് കഴിക്കൽ എല്ലാവർക്കും ഒരു മടിയാണ്. എന്നാൽ ധാരാളം ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറി കൂടിയാണ് പാവയ്ക്ക. അതുകൊണ്ട് പാവയ്ക്ക നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതിനാൽ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ ഒട്ടും കൈപ്പില്ലാത്ത രീതിയിൽ ഒരു പാവയ്ക്ക പച്ചടി തയ്യാറാക്കാം. അതിനായി ആദ്യം തന്നെ പാവയ്ക്ക ഉണക്കിയെടുക്കുക.
അതിനുശേഷം എണ്ണയിൽ ഇട്ട് പുറത്തെടുക്കുക. ഈ രീതിയിലാണ് കറി ഉണ്ടാക്കാൻ പോകുന്നത്. അതിനായി ഒരു അരപ്പ് തയ്യാറാക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ഇട്ടുകൊടുക്കുക. അതിലേക്ക് സ്പൂൺ ജീരകം ചേർക്കുക, അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടുകിട്ട് ഞാൻ ചെറുതായി പൊടിച്ചെടുക്കുക. അടുത്തതായി ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
എണ്ണ ചൂടായി വന്നതിനുശേഷം അതിലേക്ക് അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക് രണ്ട് വറ്റൽമുളക് ഇട്ടുകൊടുക്കുക. അതോടൊപ്പം ഒരുപിടി ചെറിയ ഉള്ളി ചെറിയ കഷണങ്ങളാക്കി നുറുക്കിയതും എരുവിന് ആവശ്യമായ പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ വഴറ്റിയെടുക്കുക. ആവശ്യത്തിന് കറിവേപ്പിലയും ചേർത്തു കൊടുക്കുക. ഉള്ളി എല്ലാം വാടി വന്നതിനു ശേഷം തയ്യാറാക്കിയ അരപ്പ് ചേർത്തു കൊടുക്കുക.
ശേഷം തേങ്ങയുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ ചൂടാക്കി എടുക്കുക. അതിനുശേഷം തീ ഓഫ് ചെയ്യുക. ശേഷം നന്നായി ഇളക്കി അതിന്റെ ചൂട് എല്ലാം മാറി വരുമ്പോൾ അരക്കപ്പ് തൈര് ചേർത്ത് ഇളക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ആവശ്യത്തിനു ഉപ്പ് ചേർത്ത് കൊടുക്കുക. അതോടൊപ്പം വറുത്തുവച്ചിരിക്കുന്ന പാവയ്ക്കയും ചേർത്ത് ഇളക്കി എടുക്കുക. മറ്റൊരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. കൂടുതലും വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.