കുഴിനഖം മൂലം ഉണ്ടാകുന്ന അസഹ്യമായ വേദനയെ ഇല്ലാതാക്കാം. കൂടാതെ നഖം മനോഹരമാക്കാനും ഒരു ഈസി ടിപ്പ് പരിചയപ്പെടാം. | Removing Kuzhinakham Tips

മുതിർന്ന പല സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് കുഴിനഖം. പല കാരണങ്ങൾ കൊണ്ടും കുഴിനഖം ഉണ്ടാകാം. എന്നാൽ ഇത്തരം അവസ്ഥകളിൽ കഠിനമായ വേദന അനുഭവിക്കേണ്ടിവരും. അതുപോലെ തന്നെ സ്വാഭാവികമായ നഖത്തിന്റെ വളർച്ചയും ഭംഗിയും നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ ഇനി അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കി നഖം മനോഹരമാക്കാനും കുഴിനഖം മാറാനും ലളിതമായ മാർഗം പരിചയപ്പെടാം.

ഇതിനു വേണ്ടുന്ന മരുന്ന് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം തന്നെ കുറച്ച് നല്ലെണ്ണയോ വെളിച്ചെണ്ണയോ എടുത്ത് ഒരു പഞ്ഞിയിൽ മുക്കി നഖത്തിന്റെ ഭാഗത്തെല്ലാം തേച്ചു കൊടുക്കുക. ശേഷം കുറച്ചു നേരം മസാജ് ചെയ്തു കൊടുക്കുക. അതിനുശേഷം ഒരു പകുതി നാരങ്ങ എടുത്ത് കുഴിനഖം ഉള്ള നഖത്തിന്റെ മുകളിൽ നന്നായി തേക്കുക. ഒരു 10 മിനിറ്റ് എങ്കിലും തേച്ചു കൊടുത്തു കൊണ്ടിരിക്കുക.

തുടർച്ചയായി ദിവസങ്ങളിൽ ഈ രീതിയിൽ തേച്ചു കൊടുക്കേണ്ടതാണ്. അതിനുശേഷം കാല് നല്ലതുപോലെ കഴുകുക. ശേഷം ഒരു പാത്രത്തിൽ ചെറിയ ചൂടുവെള്ളം എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ടുകൊടുക്കുക. ശേഷം രണ്ടു കാലുകളും ഉപ്പു വെള്ളത്തിൽ മുക്കി വയ്ക്കുക. ഒരു 15 മിനിറ്റോളം അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം ഒരു തുണികൊണ്ട് തുടച്ചു വൃത്തിയാക്കുക.

ഈ രീതിയിൽ തുടർച്ചയായി ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ കുഴിനഖം എല്ലാം മാറി വേദനയെല്ലാം പോയിരിക്കും. കുഴിനഖത്തിന്റെ പ്രശ്നമുള്ളവർ എല്ലാം ഇന്ന് തന്നെ രീതിയിൽ ചെയ്തു നോക്കുക. വെള്ളം മാറ്റം ഉണ്ടാകും എന്നതു വളരെയധികം ഉറപ്പാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.