പുതിന നാം ഭക്ഷണം പാകം ചെയ്യുമ്പോൾ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. ഭക്ഷണപദാർത്ഥങ്ങളിൽ ഒരു പ്രത്യേകത രുചി ഈ ഇല നൽകുന്നു. എന്നാൽ അതുമാത്രമല്ല ഇതിന്റെ ഗുണങ്ങൾ. ഇതിന്റെ ഇലകളിൽ പച്ച കർപ്പൂരത്തിന്റെ അംശങ്ങൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തലവേദന കഫക്കെട്ട് മുതലായ അസുഖങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്നു. ഇത് വളരെയധികം ഗുണം ചെയ്യുന്ന ഒരു ഔഷധസസ്യമാണ്. കാൽസ്യം, ഇരുമ്പ്എന്നെ കടലുകൾ ധാരാളം അടങ്ങിയിരിക്കുന്ന പുതിന കായിക അധ്വാനം ചെയ്യുന്നവർക്ക് വളരെയധികം ഗുണകരമായ ഒന്നാണ്.
പുതിനയുടെ ഇലയും ചെറുനാരങ്ങ നീരും ചേർത്ത് നെറ്റിയുടെ ഇരുവശങ്ങളിലും തേക്കുകയാണെങ്കിൽ തലവേദനയ്ക്ക് ശമനം ഉണ്ടാകും. അതുപോലെ തന്നെ ഛർദ്ദി ഇല്ലാതാക്കുന്നതിന് പുതിന ഇലയും നാരങ്ങാനീരും തേനും ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. അതുപോലെ പല്ലുവേദന ഉണ്ടാക്കുമ്പോൾ ഇലയുടെ നീരു പുരട്ടുകയാണെങ്കിൽ പെട്ടെന്ന് തന്നെ ശമനം ഉണ്ടാകും. ശരീരത്തിൽ ഉണ്ടാകുന്ന വ്രണങ്ങൾ ഇല്ലാതാക്കാൻ പുതിനയുടെ ഇലയുടെ നീര് മതി.
പുതിനയുടെ ഇലയിൽ അടങ്ങിയിരിക്കുന്ന ക്ലോറോഫിൽ വായനാറ്റം ഇല്ലാതാക്കാൻ മികച്ച ഒരു മരുന്നാണ്. മോണ വീക്കം, പുഴുപ്പല്ല് എന്നിവയില്ലാതാക്കുന്നു. കാലു വേദന ഉണ്ടാകുന്ന സമയത്ത് ഇലയും ഉലുവയും ചേർത്ത് അരച് പുരട്ടുന്നത് നല്ലതാണ്. അതുപോലെ ഉദര സംബന്ധമായ അസ്വസ്ഥതകൾക്ക് പുതിയനില കഴിക്കുന്നത് വളരെയധികം നല്ലതാണ്. കാൽപാദങ്ങൾ വിണ്ടുകീറുന്ന അസുഖമുള്ളവർ പുതിയനില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ചെറിയ ചൂടോടുകൂടി മുക്കി വയ്ക്കുക.
അതുപോലെ തന്നെ കിഡ്നി, ലിവർ മൂത്രസഞ്ചി, എന്നിവയുടെ സുഗമമായ പ്രവർത്തനത്തിന് പുതിന ദിവസം കഴിക്കുന്നത് നല്ലതാണ്. അതുപോലെ ഇല ഇട്ട് തിളപ്പിച്ച വെള്ളം ആവി പിടിക്കുന്നത് ആസ്മ രോഗത്തെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അപ്പോൾ ഇത്രയേറെ ഗുണങ്ങളാണ് പുതിന ഇലയിൽ അടങ്ങിയിരിക്കുന്നത്. എല്ലാവരും വീട്ടിൽ ഈ ചെടി വച് പിടിപ്പിക്കുക. ആരോഗ്യപരമായി ഇതിനെ ഉപയോഗപ്പെടുത്തുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടു നോക്കുക.