പല ഭക്ഷണസാധങ്ങളിൽ രുചിക്കും ഭംഗി കൂട്ടുന്നതിനും ആയി ഉണക്കമുന്തിരി നാം ഉപയോഗിക്കാറുണ്ട്. എന്നാൽ ഉണക്കമുന്തിരിയിൽ നാം അറിയാതെ പോകുന്ന ഒരുപാട് ആരോഗ്യപ്രദമായ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കറുപ്പ് നിറത്തിലും മഞ്ഞ നിറത്തിലും ഉണക്കമുന്തിരി കാണപ്പെടുന്നു. ഡ്രൈഫ്രൂട്ട്സ് ഗണത്തിൽ വളരെയധികം ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. വ്യായാമങ്ങൾ ചെയ്തതിനുശേഷം ശരീരത്തിൽ നിന്നും നഷ്ടപ്പെട്ട ഊർജ്ജത്തെ വീണ്ടെടുക്കാൻ ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് വളരെയധികം നല്ലതാണ്.
ഉണക്കമുന്തിരിയിൽ ധാരാളം കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊർജം നൽകുന്നു. ഉണക്കമുന്തിരി ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിൽ രക്തത്തിലെ അളവ് വർദ്ധിക്കാൻ സഹായിക്കുന്നു. എന്നും ഉണക്കമുന്തിരി കഴിക്കുന്നത് രക്തസമ്മർദ്ദം, കൊളസ്ട്രോൾ, രക്തത്തിലെ ഗ്ലൂക്കോസ് അളവ് എന്നിവ ക്രമപ്പെടുത്തുകയും അമിതവണ്ണം ഒഴിവാക്കുവാനും രക്തം കട്ട പിടിക്കുന്നത് തടയാനും സഹായിക്കുന്നു.
ഇതിൽ അടങ്ങിയിരിക്കുന്ന ഓളെയേനോലിക് ആസിഡ് എന്ന ഘടകം പല്ലുകളിൽ കേടു വരുന്നത് തടയുന്നു. ഉണക്കമുന്തിരിയിൽ ധാരാളം വൈറ്റമിൻ, അയൺ, ബി കോംപ്ലക്സ്, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അനീമിയ ഉള്ളവർക്ക് കഴിക്കാൻ പറ്റിയ ഭക്ഷ്യവസ്തുവാണ്. ഇതിലെ പോളിന്യൂട്രിയെന്റുകൾ, ആന്റി ഓക്സിഡ്ഡുകൾ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയയെ ക്രമപ്പെടുത്തുകയും മലബന്ധത്തെ തടയുകയും ചെയ്യുന്നു. ഇത് വയറ്റിലെ ടോക്സിനുകൾ പുറന്തള്ളുന്നു.
ഇതിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്നങ്ങളെ ഒഴിവാക്കാൻ സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനും ബുദ്ധിശക്തിക്കും ഉണക്കമുന്തിരി നല്ലതാണ്. അതുപോലെതന്നെ ഗർഭസ്ഥശിശുവിനെ ആരോഗ്യത്തിനും ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പോളിഫിനോളിക് ആന്റി ഓക്സൈഡുകൾ വയറ്റിൽ ട്യൂമർ വളരുന്നത് തടയുന്നു. ആരോഗ്യപ്രദമായ ഒരു ജീവിതത്തിന് ഉണക്കമുന്തിരി ശീലമാക്കുന്നത് വളരെയധികം ഗുണകരമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.