മുഖക്കുരു വന്ന ചുളിവുകൾ ഇനി മറന്നേക്കു. ചുളിവുകൾ ഇല്ലാതെ മുഖം എന്നെന്നും തിളങ്ങി നിൽക്കാൻ ഇതുപോലെ ചെയ്യുക. | Face Beauty Tips

മിക്കവാറും എല്ലാ സ്ത്രീകളുടെ മുഖത്തും മുഖക്കുരു വരാതിരിക്കില്ല. മുഖക്കുരു വന്നാൽ തന്നെ അത് പോകുമ്പോൾ ചെറിയ ചില പാടുകളും കുഴികളും അവശേഷിക്കും. അത് മുഖത്ത് ചെറിയ വൃത്തികേടായി തന്നെ നിലനിൽക്കും. എന്നാൽ ഇനി മുഖക്കുരു വന്ന കുഴികളും ചുളിവുകളും എന്നെന്നേക്കുമായി ഇല്ലാതാക്കാൻ രണ്ടു മാർഗ്ഗങ്ങൾ പരീക്ഷിക്കാം. ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ മുട്ടയുടെ വെള്ള എടുക്കുക.

   

അതിലേക്ക് ഒരു ടീസ്പൂൺ തേൻ ഒഴിക്കുക. അതിലേക്ക് ഒരു ടീ സ്പൂൺ നാരങ്ങാനീര് കൂടി ചേർക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് മുഖത്തെ ചുളിവുകളും കുഴികളും ഉള്ള ഭാഗത്തെല്ലാം തന്നെ നന്നായി പുരട്ടി കൊടുക്കുക. ശേഷം പത്തു പതിനഞ്ച് മിനിറ്റ് ഉണങ്ങാനായി അനുവദിക്കുക. അതിനുശേഷം നനഞ്ഞ തുണികൊണ്ട് തുടച്ചെടുക്കുക. അടുത്ത ഒരു മാർഗ്ഗം ഒരു ടീസ്പൂൺ കറ്റാർവാഴയുടെ ജെല്ല് ഒരു പാത്രത്തിലേക്ക് ഒഴിക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ റോസ് വാട്ടർ ഒഴിക്കുക. അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. അതിലേക്കൊരു ടീസ്പൂൺ നാരങ്ങാനീരും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം മുഖത്ത് ചുളിവുകളും കുഴിയും ഉള്ള ഭാഗത്തെല്ലാം തന്നെ നന്നായി തേച്ചു കൊടുക്കുക. അതിനുശേഷം 20 മിനിറ്റോളം അതുപോലെ തന്നെ വയ്ക്കുക.

അതിനുശേഷം പറിച്ചു കളയുകയോ അല്ലെങ്കിൽ നനഞ്ഞ തുണികൊണ്ട് തുടച്ചെടുക്കുകയോ ചെയ്യുക. ഈ രണ്ടു രീതിയിൽ ഏതെങ്കിലും ഒന്ന് ചെയ്യുക. തീർച്ചയായും നിങ്ങൾക്ക് നല്ല റിസൾട്ട് തന്നെ ലഭിക്കും. മുഖക്കുരു പാടുകളും കുഴികളും ചുളിവുകളും ഇല്ലാതാക്കാൻ ഈ രണ്ടു മാർഗ്ഗങ്ങൾ വളരെയധികം നല്ലതാണ്. ഒരു ദിവസവും ചെയ്യുകയാണെങ്കിൽ പെട്ടെന്ന് തന്നെ റിസൾട്ട് ലഭിക്കും. അല്ലാത്തവർ ആഴ്ചയിൽ ഒരു മൂന്ന് ദിവസമെങ്കിലും ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *