എല്ലാവർക്കും ചെയ്യാൻ മടിയുള്ള ഒരു കാര്യമാണ് വെളുത്തുള്ളിയുടെ തോല് കളഞ്ഞെടുക്കുക എന്നത്. കുട്ടികളോട് പറയുകയാണെങ്കിൽ അവർ പകുതിക്ക് വെച്ച് അതവിടെ വച്ചിട്ട് പോകും. എന്നാൽ ഇനി വെളുത്തുള്ളിയുടെ തോല് ഒറ്റ സെക്കൻഡ് കൊണ്ട് നീക്കം ചെയ്യാം. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി വെളുത്തുള്ളി എടുത്ത് അതിന്റെ അല്ലികൾ വേർതിരിക്കുക. അതിനുശേഷം ഒരു പാത്രത്തിൽ ചെറിയ ചൂടോടുകൂടി വെള്ളമെടുത്തു വയ്ക്കുക.
ശേഷം ആ വെള്ളത്തിലേക്ക് വെളുത്തുള്ളിയുടെ അല്ലികൾ ഇട്ടു കൊടുക്കുക. ശേഷം ഒരു രണ്ടു മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതുകഴിഞ്ഞ് കൈ കൊണ്ട് ചെറുതായി ഒന്ന് തിരുമി കൊടുക്കുക. അതിനുശേഷം കൈകൊണ്ട് തോല് വലിച്ചു കളയുക. ഈ രീതിയിൽ വളരെ പെട്ടെന്ന് തന്നെ വെളുത്തുള്ളിയുടെ തോല് കളഞ്ഞെടുക്കാം. അതുപോലെ തന്നെ ഇഞ്ചിയുടെ തോൽ കളഞ്ഞെടുക്കുന്നതിനും ഒരൊപ്പമാർഗം ഉണ്ട്.
അതിനായി ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് തോൽ കളയുക. അതുപോലെ തന്നെ കുട്ടികൾ സ്കൂളിലേക്ക് കൊണ്ടുപോകുന്ന കുപ്പികളിലെ ചീത്ത മണങ്ങളെല്ലാം കളഞ്ഞ കുപ്പി വെട്ടി തിളങ്ങാൻ കുറച്ച് കല്ലുപ്പ് ഇട്ട് ചെറിയ ചൂടുവെള്ളത്തിൽ നന്നായി കുലുക്കി എടുക്കുക. അതിനുശേഷം കഴുകിയെടുക്കുക. അതിലെ ചീത്ത മണങ്ങൾ എല്ലാം മാറി കുപ്പി നല്ലതുപോലെ വെട്ടി തിളങ്ങും കുപ്പി നല്ലതുപോലെ വെട്ടിത്തിളങ്ങും.
അതുപോലെ ചപ്പാത്തി നല്ല സോഫ്റ്റ് ആകുവാൻ ചപ്പാത്തി മാവ് തയ്യാറാക്കിയതിനുശേഷം ചപ്പാത്തി കോലു കൊണ്ട് നന്നായി ഇടിച്ചു കൊടുക്കുക. അതിനുശേഷം ചപ്പാത്തി തയ്യാറാക്കുക. എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരപ്രദമായ ഈ ടിപ്പുകൾ എല്ലാവരും ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.