എല്ലാ വീട്ടമ്മമാരും വെളുത്തുള്ളിയും സവാളയും തൊലി കളയുമ്പോൾ അതിന്റെ തോല് വെറുതെ കളയുകയാണ് പതിവ്. എന്നാൽ അത് ഉപയോഗിച്ചുകൊണ്ട് ധാരാളം കാര്യങ്ങൾ ചെയ്തെടുക്കാം. ഇതറിഞ്ഞാൽ ഇനി ആരും ഉള്ളി തൊലി വെറുതെ കളയില്ല. ആദ്യം തന്നെ വെളുത്തുള്ളിയുടെ തോല് എടുത്ത ഒരു തുണിയിലേക്ക് ഇടുക. ശേഷം ആ തുണി ഒരു കിഴി പോലെ കെട്ടുക. ഈ കിഴി ഉപയോഗിച്ച് കൊണ്ട് വേദനയുള്ള ഭാഗങ്ങളിൽ ചൂടുള്ള തൈലത്തിൽ മുക്കി പിടിക്കാവുന്നതാണ്.
കിഴി വാങ്ങാൻ ഇനി ആരും തന്നെ പുറത്തേക്കു പോകേണ്ട. വീട്ടിൽ കളയാനായി മാറ്റിവെച്ചിരിക്കുന്ന സവാളയുടെയും ചെറിയ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തോൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഒരു കിഴി തയ്യാറാക്കാം. ഇടയ്ക്കിടെ ഈ തുണി തുറന്ന് വെയിലത്ത് വെക്കാൻ ശ്രദ്ധിക്കുക. അങ്ങനെയെങ്കിൽ കുറെ നാൾ കേടുവരാതെ അതുപോലെ തന്നെ നിൽക്കും. അടുത്തതായി ഒരു ഡപ്പയെടുത്ത് അതിലേക്ക് ഉള്ളിയുടെ തോല് ഇട്ടുകൊടുക്കുക.
അതിനുശേഷം അതിലേക്ക് തൊലി മുങ്ങി പോകുന്ന അളവിൽ വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം അടച്ചുവെക്കുക. രണ്ടുദിവസത്തിനുശേഷം പുറത്തെടുത്ത് അടുക്കള തോട്ടത്തിലെ ചെടികളിൽ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ ചെടികൾക്ക് ഇത് വളരെ നല്ല വളം ആയിരിക്കും. അതുപോലെ തന്നെ ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഉപ്പിടുക.
ശേഷം ഉള്ളി തോല് ഇട്ടു കൊടുക്കുക. അതിനുശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ശേഷം ചൂടാറി കഴിഞ്ഞ് ശരീരത്തിൽ എവിടെയെങ്കിലും ചോറിയുള്ള ഭാഗങ്ങളിൽ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ ചൊറി വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. ഇനി ആരും ഉള്ളിയുടെ തോല് വെറുതെ കളയാതിരിക്കുക. ഉപകാരപ്രദമായ ഇത്തരം മാർഗങ്ങൾ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.