തട്ടുകടയിലെ നല്ല കറുമുറു പപ്പടവട ഇനി വീട്ടിൽ തയ്യാറാക്കാം. ഇതുപോലെ തയ്യാറാകൂ ഇനിയെന്നും കറുമുറെ കഴിക്കാം. | Easy Evening Snack

തട്ട് കടയിൽ നിന്നും ബേക്കറിയിൽ നിന്നും എല്ലാം നാം പപ്പടവട വാങ്ങിക്കാറുണ്ട്. നല്ല ചൂട് ചായയോടൊപ്പം പപ്പടവട കഴിക്കുവാൻ വളരെയധികം രുചികരമാണ്. തട്ടുകടയിൽ കിട്ടുന്ന അതേ പപ്പട വട എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. ഇത് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപൊടി എടുക്കുക.

അതിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ, ഒരു ടീസ്പൂൺ മൈദ പൊടി, അര ടീസ്പൂൺ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ നല്ലജീരകം, കാൽ ടീസ്പൂൺ കായപ്പൊടി, ഒരു നുള്ള് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് മാവ് തയ്യാറാക്കുക. ഒരുപാട് ലൂസായി പോകാതെ ശ്രദ്ധിക്കുക. പപ്പടം മുക്കി എടുക്കുമ്പോൾ പപ്പടത്തിൽ പിടിച്ചിരിക്കണം.

ആ പാകത്തിൽ മാവ് തയ്യാറാക്കുക. അതിനുശേഷം തയ്യാറാക്കിയ മാവിലേക്ക് അര ടീസ്പൂൺ കറുത്ത എള്ള് ചേർക്കുക.ശേഷം വീണ്ടും ഇളക്കി യോജിപ്പിക്കുക. മഞ്ഞനിറത്തിലുള്ള പപ്പടവട യാണ് വേണമെങ്കിൽ കുറച്ച് മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. ഒരു 10 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക.

പപ്പടവട മുക്കി പൊരിച്ചെടുക്കാൻ പാകത്തിന് വെളിച്ചെണ്ണ എടുക്കുക. അതിനുശേഷം ഓരോ പപ്പടവും തയ്യാറാക്കിവെച്ച മാവിൽ മുക്കി ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. അതിനുശേഷം നന്നായി മൊരിയിച്ചെടുക്കുക. പപ്പട വട കരിഞ്ഞു പോകാതെ ശ്രദ്ധിക്കുക. പാകം ആയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ചൂടു ചായയോടൊപ്പം രുചികരമായി കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.