മധുരമൂറും പൂ അട നുറുക്കു ഗോതമ്പിൽ ഉണ്ടാക്കാം. ഇതുപോലെ ഒരു അട നിങ്ങൾ കഴിച്ചു കാണില്ല. | Making Of Ada

അരിപ്പൊടി കൊണ്ടും ഗോതമ്പു കൊണ്ടും അട ഉണ്ടാക്കുന്ന വരാണ് പൊതുവേ എല്ലാ വീട്ടമ്മമാരും. എന്നാൽ പുതിയ രീതിയിൽ ഒരു അട തയ്യാറാക്കി നോക്കാം. നുറുക്ക് ഗോതമ്പ് കൊണ്ട് ഇതുവരെ ആരും ചെയ്തു നോക്കാത്ത രീതിയിൽ ഒരു സോഫ്റ്റ്‌ അട തയ്യാറാക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ ഒരു കപ്പ് ശർക്കര മുക്കാൽകപ്പ് വെള്ളത്തിൽ നല്ലതുപോലെ അലിയിച്ച് എടുക്കുക. ശർക്കര നല്ലതുപോലെ കുറുകിവരുമ്പോൾ അതിലേക്ക് ഒന്നേകാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് കൊടുത്തത് നന്നായി ഇളക്കി കൊടുക്കുക.

   

അതിലേക്ക് ഒരു കൈപ്പിടി അവിൽ ചേർക്കുക. വെളുത്ത അവിലോ മട്ട അരിയുടെ അവിലോ ചേർക്കാവുന്നതാണ്. അടുത്തതായി അതിലേക്ക് ഒരു ചെറുപഴം ചെറിയ കഷ്ണങ്ങളാക്കി നുറുക്കി ഇതിലേക്ക് ഇട്ടു കൊടുക്കുക. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ശർക്കര എല്ലാം വറ്റിച്ച് ഡ്രൈ ആക്കി എടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ ഏലക്കാപ്പൊടി കാൽ ടീസ്പൂൺ ചുക്കുപൊടി ചേർക്കുക. നല്ലതുപോലെ ഡ്രൈ ആയതിനുശേഷം പാത്രത്തിലേക്ക് പകർത്തി വയ്ക്കാവുന്നതാണ്. അടുത്തതായി നുറുക്കുഗോതമ്പ് ചൂടുവെള്ളത്തിൽ കുതിർത്തുവയ്ക്കുക.

ഒരു മണിക്കൂർ നേരം എങ്കിലും കുതിർക്കാൻ വയ്ക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് വെള്ളവും,ചേർത്ത് നല്ലതുപോലെ തരിയില്ലാതെ അരച്ച് എടുക്കുക. അതിനുശേഷം അട തയ്യാറാക്കുന്നതിനായി വാഴയില മുറിച്ചെടുക്കുക. മുറിച്ചെടുത്ത വാഴയില യിലേക്ക് രണ്ടോ മൂന്നോ സ്പൂൺ നറുക്ക് ഗോതമ്പ് അരച്ചത് ചേർത്ത് പരത്തുക. അതിനുമുകളിലായി തയ്യാറാക്കിവെച്ച ഫീലിംഗ് ചേർത്ത് കൊടുക്കുക.

അതിനുശേഷം ഇല മടക്കി വക്കുക. ആവിയിൽ ചൂടാക്കുന്ന അതിനായി ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. വെള്ളം നന്നായി തിളച്ചു വന്നതിനുശേഷം അതിനുമുകളിൽ ഒരു പാത്രം വെച്ച് തയ്യാറാക്കിവെച്ച അടകൾ ഓരോന്നും വെച്ച് കൊടുത്തത് 10 മിനിറ്റെങ്കിലും വേവിച്ചെടുക്കുക. അതിനുശേഷം ചെറുചൂടോടുകൂടി തന്നെ കഴിക്കാവുന്നതാണ്. വളരെ രുചികരമായ നുറുക്കുഗോതമ്പ് അട ഈ രീതിയിൽ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *