എല്ലാവരുടെയും പ്രിയപ്പെട്ട നാടൻ അരി മുറുക്ക്. ഇനി വളരെ പെട്ടെന്ന് തയ്യാറാക്കാം. കറുമുറെ കഴിക്കാൻ വേഗം റെഡി ആയിക്കോ. | Easy Snack Recipe

മലയാളികൾക്കെല്ലാം വളരെ പ്രിയപ്പെട്ട ഒരു പലഹാരമാണ് നുറുക്ക്. നല്ല ചൂട് ചായക്കൊപ്പം കറുമുറെ കഴിക്കാൻ അരിമുറുക്ക് ഉണ്ടെങ്കിൽ വേറെ എന്തു വേണം. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ പറ്റുന്ന മുറുക് പരിചയപ്പെടാം. ഇത് തയ്യാറാക്കാൻ ഒരു പാൻ ചൂടാക്കി അതിലേക്ക് നാല് ടീസ്പൂൺ ഉഴുന്ന് ചേർക്കുക. ചെറുതായി നിറം മാറി വന്നതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർന്ന് വെക്കുക. ശേഷം നന്നായി പൊടിച്ചെടുക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് 2 കപ്പ് അരിപൊടി എടുക്കുക. ഇതിലേക്ക് പൊടിച്ചു വച്ച ഉഴുന്ന് ചേർക്കുക. അതിലേക്ക് രണ്ടു നുള്ള് കായപ്പൊടി, അര ടീസ്പൂൺ ജീരകം, അര ടീസ്പൂൺ മുളകുപൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. അതിനുശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് നല്ലതുപോലെ കുഴച്ചെടുക്കുക.

ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കുക. അതിനുശേഷം സേവനാഴി യിലേക്ക് മുറുക്കിന്റെ അച്ച് ഇട്ട് കൊടുക്കുക. ശേഷം അതിലേക്ക് തയ്യാറാക്കിവെച്ച മാവ് വച്ച് കൊടുക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് എണ്ണ തടവി അതിനു മുകളിലേക്ക് വട്ടത്തിൽ മാവ് പിഴിഞ്ഞ് ഒഴിക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.

എന്നെ ചൂടായതിനു ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ഓരോ മുറുക്കും ഇട്ടുകൊടുത്ത് വറുത്തെടുക്കുക. ശേഷം ചെറിയ ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. എല്ലാവരും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ മുറുക്ക് ഇന്ന് തന്നെ ഉണ്ടാക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.