മത്തി ഉപയോഗിച്ചുകൊണ്ട് മീൻ പീര മിക്കവാറും എല്ലാ വീടുകളിലും തയ്യാറാക്കാറുണ്ടായിരിക്കും. അതുപോലെ തന്നെ നത്തോലിയേയും മീൻ പീര വയ്ക്കുന്നത് കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ വേളൂരി മീൻ ഉപയോഗിച്ച് വളരെ രുചികരമായ എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന മീൻ പീര ഉണ്ടാക്കി നോക്കാം. ഇത് തയ്യാറാക്കാൻ വളരെ കുറച്ച് സാധനങ്ങളും വളരെ കുറച്ച് സമയവും മാത്രമേ വേണ്ടിവരുകയുള്ളൂ. ഇതെങ്ങനെയാണ് ചെയ്തെടുക്കുന്നത് എന്ന് നോക്കാം.
അതിനായി ഒരു മീൻ ചട്ടി എടുക്കുക. അതിലേക്ക് ഒരു വലിയ കഷ്ണം ഇഞ്ചി, ചതച്ചെടുത്ത 10 ചെറിയ ചുവന്നുള്ളി, എരുവിന് ആവശ്യമായ പച്ചമുളക് കീറിയത്, രണ്ടു തണ്ട് കറിവേപ്പില, അരക്കപ്പ് തേങ്ങ ചിരകിയതിൽ നിന്ന് പകുതി ഇടുക. അതിനുശേഷം തീ ഓൺ ചെയ്യുക. അതിലേക്ക് കാൽ ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യമായ ഉപ്പ് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക. അതിനുശേഷം എടുത്തു വച്ചിരിക്കുന്ന മീൻ ഇട്ടു കൊടുക്കുക. ശേഷം നാല് കുടംപുളി, കാൽ കപ്പ് വെള്ളം ചേർത്ത് കൊടുക്കുക.
അതിനുശേഷം അതിനു മുകളിലേക്ക് മാറ്റിവച്ചിരിക്കുന്ന തേങ്ങയും ചേർത്ത് കൊടുക്കുക. അതിനുശേഷം നന്നായി കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്ത് കൊടുക്കുക. അതിനുശേഷം അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം തുറന്നുനോക്കുക. ഇപ്പോൾ കറിയിൽ വെള്ളം ഉണ്ടായിരിക്കും. ഇനി പാത്രം തുറന്നു വച്ച് വെള്ളം വറ്റിച്ചെടുക്കുക.
വെള്ളം പകുതി വറ്റി വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം വീണ്ടും വറ്റിച്ചെടുക്കുക. അതിനുശേഷം ഉപ്പ് പാകമായോ എന്നെല്ലാം നോക്കുക. ശേഷം കറി നല്ലതുപോലെ ഡ്രൈ ആയി വരുമ്പോൾ ഇറക്കി വയ്ക്കാം. ഇറക്കിവെക്കുന്നതിനു മുൻപായി കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.