മുരിങ്ങയില തോരൻ ഇനി മുതൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ. ഇതിന്റെ ടേസ്റ്റ് വേറെ ലെവലാണ്. | Tasty Side Dish

ആരോഗ്യത്തിന് വളരെയധികം ഗുണകരമായ ഒരു ഭക്ഷണപദാർത്ഥമാണ് മുരിങ്ങയില. മുരിങ്ങയില ഏത് രൂപത്തിൽ ബാക്കി കഴിച്ചാലും ആരോഗ്യത്തിന് നല്ലതാണ്. ഇനി മുരിങ്ങയില കിട്ടുമ്പോൾ ഇതുപോലെ തോരൻ വെച്ച് നോക്കൂ. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം തന്നെ ഒരു കുക്കറിലേക്ക് അരക്കപ്പ് പരിപ്പ് ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിക്കുക. അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർക്കുക.

അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ കശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ ജീരകം, ചേർത്ത് വെള്ളം ചേർക്കാതെ ഒതുക്കി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായതിനു ശേഷം അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് മൂന്ന് വറ്റൽമുളക് ഇട്ടു കൊടുക്കുക. അതോടൊപ്പം അരക്കപ്പ് ഉള്ളി അരിഞ്ഞത് ചേർത്ത് കൊടുക്കുക.

സവാള വാടി വരുമ്പോൾ അതിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക. അതിനുശേഷം കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന മുരിങ്ങയില ചേർത്ത് കൊടുക്കുക. ഇല ചെറുതായി വാടി വരുമ്പോൾ തയ്യാറാക്കിവെച്ച അരപ്പും ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം നേരത്തെ തന്നെ വേവിച്ചുവെച്ച പരിപ്പ് വെള്ളം എല്ലാം മാറ്റി പാനിലേക്ക് ഇട്ടുകൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക. തോരൻ ഡ്രൈ ആയി വരണം. അതുവരെ നന്നായി ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. അതിനുശേഷം ഇറക്കി വെക്കാം. നല്ല ചൂട് ചോറിനോടൊപ്പം കഴിക്കാൻ ഈ മുരിങ്ങയിലത്തോരൻ വളരെ നല്ല കോമ്പിനേഷനാണ്. ഇനിയും മുരിങ്ങയില കിട്ടുമ്പോൾ തീർച്ചയായും ഇതു പോലെ ഉണ്ടാക്കി നോക്കൂ. കുട്ടികൾക്ക് ഇത് വളരെയധികം ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.