വീട്ടിലോ പറമ്പിലോ അടുത്തകാലത്ത് ഈ ചെടി കണ്ടിട്ടുള്ളവർ ഉണ്ടോ. ഉണ്ടെങ്കിൽ ഇതിന്റെ പേര് പറയാമോ. ഇതിന്റെ ഗുണങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ്. | Health Benefits Of Muthil

പണ്ടുകാലത്തെ ആളുകൾ ആരോഗ്യത്തിനും പല അസുഖങ്ങൾക്കുള്ള മരുന്നായി ഉപയോഗിച്ച് വന്നിരുന്ന ചെടിയാണ് മുത്തിൾ. ഇതിനെ കൊടവൻ, കൊടകൻ എന്നും പല പേരിൽ അറിയപ്പെടുന്നു. കൂടുതലായും മസ്തിഷ്കവുമായി ബന്ധപ്പെട്ട ആരോഗ്യത്തിൽ ആണ് ഈ ചെടി കൂടുതലായി ഉപയോഗിക്കുന്നത്. മുത്തിൾ പലരൂപത്തിലും കഴിക്കാവുന്നതാണ്. ഇതിന്റെ ഇലകൾ മാത്രമായും സമൂലം ചേർത്തും കഴിക്കാറുണ്ട്.

   

ഇതിന്റെ ഇലയുടെ ഉപയോഗം തലച്ചോറിലെ കോശങ്ങളെ വളരെയധികം സഹായിക്കുന്നു. ഇത് ഓർമ്മക്കുറവും ബുദ്ധിശക്തിക്കും വളരെയധികം നല്ലതാണ്. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്ക് ഇത് വളരെയധികം ഗുണകരമാണ്. മൂത്രക്കല്ല്, മൂത്രപ്പഴുപ്പ്, മൂത്രചൂട് എന്നിവയ്ക്കെല്ലാം നല്ലൊരു പ്രതിവിധിയാണ് മുത്തിൾ. കൂടാതെ കരളിലെ ടോക്സിനുകളെ നീക്കംചെയ്തു കാലിന്റെ നല്ല ആരോഗ്യത്തിന് നിലനിർത്തുന്നു.

ഉറക്കക്കുറവ് അനുഭവപ്പെടുന്നവർ ഇതിന്റെ ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. കൂടാതെ രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് ഹൃദയത്തിലേക്കുള്ള കുഴിലിന്റെ ആരോഗ്യത്തെ വളരെയധികം സംരക്ഷിക്കുന്നു. സന്ധിവാദം, സന്ധികളിലുണ്ടാകുന്ന നീര്, ആമവാതം, എന്നീ രോഗങ്ങൾക്ക് ആയുർവേദത്തിൽ നൽകുന്ന നല്ല മരുന്നാണ് മുത്തിൾ. ഇതിന്റെ ഇലകൾ ചവയ്ക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

കൂടാതെ ശരീരത്തിൽ വേദനയുള്ള ഭാഗങ്ങളിൽ ഇതിന്റെ ഇല അരച്ച് ഇടുന്നത് വേദനയെ ഇല്ലാതാകുന്നു. മുത്തിൾ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങളെ പരിഹരിക്കുന്നു. കൂടാതെ പ്രമേഹരോഗത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. കുട്ടികളിലുണ്ടാകുന്ന കൃമിശല്യത്തിന് മുത്തിളിന്റെ ഇല പിഴിഞ്ഞ നീര് കൊടുക്കുന്നത് നല്ലതാണ്. മുത്തിൾ ഇല എണ്ണയിൽ കാച്ചി തലയിൽ തേക്കുന്നത് മുടിയുടെ പല പ്രശ്നങ്ങളെയും ഇല്ലാതാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *