മുട്ട റോസ്റ്റ് നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിലും രുചിയിലും. മുട്ട ഒരു വട്ടം ഇതുപോലെ ഉണ്ടാക്കി നോക്കൂ. ഇതിന്റെ രുചി അപാരം തന്നെ. | Tasty Egg Fry

ഏതുനേരവും കഴിക്കാൻ സാധിക്കുന്ന രുചികരമായ മുട്ട റോസ്റ്റ് ഉണ്ടാക്കിയെടുക്കാം. പാചകം ചെയ്യാൻ മടിയുള്ളവർക്ക് എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു മുട്ട റോസ്റ്റ് ഈ രീതിയിൽ ഉണ്ടാക്കി എടുക്കൂ. ഇതിനായി ആദ്യം തന്നെ ഒരു നാലു മുട്ട പുഴുങ്ങി എടുക്കുക. മുട്ടയുടെ നാലു ഭാഗത്തായി ചെറുതായി വരഞ്ഞു കൊടുക്കുക. മുട്ടയിലേക്ക് ആവശ്യമായ മസാല തയ്യാറാക്കാം.

അതിനായി ഒരു പാത്രത്തിലേക്ക് അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില, ആവശ്യത്തിനു വെള്ളം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം എടുത്ത് വച്ചിരിക്കുന്ന മുട്ട യിലേക്ക് മസാല നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. വരഞ്ഞുവെച്ചിരിക്കുന്ന ഭാഗത്തേക്ക് എല്ലാം മസാല നന്നായി തേച്ചുപിടിപ്പിക്കുക. ശേഷം അരമണിക്കൂർ അടച്ചു മാറ്റി വയ്ക്കുക.

അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം എടുത്തു വച്ചിരിക്കുന്ന മുട്ട ഓരോന്നായി ഇട്ടുകൊടുത്തു നന്നായി പൊരിച്ചെടുക്കുക. ശേഷം മീഡിയം തീയിൽ വെച്ച് നന്നായി പൊരിച്ചെടുക്കുക. മുട്ടയുടെ എല്ലാ ഭാഗവും നല്ലതുപോലെ പൊരിച്ചെടുക്കുക. വളരെയധികം രുചികരമാണ് ഈ മുട്ട പൊരിച്ചത്.

പാചകം തുടങ്ങുന്നവർക്ക് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കുന്ന ഒരു വിഭവം ഇതുപോലെ തയാറാക്കി നോക്കുക. ചോറ്, അപ്പം, പത്തിരി, എന്നിവയോടൊപ്പം വളരെ സ്വാദിഷ്ടമായി കഴിക്കാം. വീട്ടിൽ മുട്ട ഉണ്ടെങ്കിൽ ഇന്നു തന്നെ എല്ലാവരും ചെയ്തു നോക്കുക. കുട്ടികൾക്കെല്ലാം ഇത് വളരെയധികം ഇഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.