ദോശ ഉണ്ടാക്കുന്നതിന് എല്ലാ വീട്ടമ്മമാരും ഇന്ന് നോൺസ്റ്റിക് പാനുകളാണ് ഉപയോഗിക്കുന്നത്. അതല്ലാതെ ദോശക്കല്ലിൽ ഉണ്ടാക്കുമ്പോൾ പലപ്പോഴും ഒട്ടിപ്പിടിച്ച് ദോശ ശരിയായ രീതിയിൽ ഉണ്ടാക്കാൻ സാധിക്കാതെ വരുന്നു. അങ്ങനെയുള്ളവർക്ക് ഇനി ദോശ കല്ലിൽ നിന്നും ദോശ പെറുക്കിയെടുക്കാൻ ഇതാ ഒരു എളുപ്പ മാർഗം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം.
അതിനായി ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി എടുത്ത് വെള്ളത്തിൽ പിഴിഞ്ഞ് വയ്ക്കുക. അതിനുശേഷം ദോശ പാൻ ചൂടാക്കി അതിലേക്ക് പുളി വെള്ളം ഒഴിച്ചു കൊടുക്കുക. പാനിന്റെ എല്ലാ ഭാഗത്തേക്കും പുളിവെള്ളം ഒഴിക്കുക. ശേഷം പുളി വെള്ളം നല്ലതുപോലെ വറ്റിച്ചെടുക്കുക. നന്നായി വറ്റി വന്നതിനുശേഷം പാനിൽ നിന്നും മാറ്റി പാൻ നല്ലതുപോലെ കഴുകി വൃത്തിയാക്കിയെടുക്കുക.
അതിനുശേഷം പാൻ വീണ്ടും ചൂടാക്കി അതിലേക്ക് ഒരു മുട്ട പൊട്ടിച്ചത് ചേർത്ത് കൊടുക്കുക. ശേഷം നന്നായി മുട്ട എല്ലായിടത്തേക്കും പരത്തി നന്നായി ചിക്കി എടുക്കുക. അതിനുശേഷം പാൻ വീണ്ടും കഴുകി വൃത്തിയാക്കുക. ശേഷം വീണ്ടും ചൂടാക്കി ഒരു പകുതി സബോള മുറിച്ച് പാനിലേക്ക് ഉരച്ചു കൊടുക്കുക.
അതിനുശേഷം ദോശ മാവ് ഒഴിച്ച് ദോശ ഉണ്ടാക്കാവുന്നതാണ്. ഈ രീതിയിൽ ചെയ്യുകയാണെങ്കിൽ ഏത് പഴയ ദോശക്കലും ഉപയോഗപ്രദമാക്കാൻ സാധിക്കും. നോൺ സ്റ്റിക് പാൻ വാങ്ങി ആരും ഒരുപാട് പൈസ ചിലവാക്കേണ്ടതില്ല. ഇന്ന് തന്നെ എല്ലാ വീട്ടമ്മമാരും പഴയ ദോശ കല്ല് ഈ രീതിയിൽ ചെയ്തെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.