നാട്ടിൻപുറത്തെ വേലിക്കൽ നിൽക്കുന്ന ഈ ചെടിയെ കണ്ടിട്ടുണ്ടോ. എങ്കിൽ ഇതിന്റെ പേര് പറയാമോ. ഇതിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയാം. | Health Benefits Of Golden Berries

നാട്ടിൻപുറങ്ങളിൽ എല്ലാം പറമ്പുകളിലും വേലിപ്പടർപ്പിലും ധാരാളമായി കണ്ടുവരുന്ന ഒരു ചെടിയാണ് ഞൊട്ടാഞൊടിയൻ. വളരെയധികം ആരോഗ്യഗുണങ്ങൾ ഉള്ള ഒരു ഔഷധസസ്യമാണിത്. പലരുടെയും കുട്ടിക്കാലം ഈ ചെടിയുമായി വളരെയധികം ബന്ധപ്പെട്ട് കിടപ്പുണ്ടാകും. ഞെട്ടങ്ങ, മുട്ടാമ്പുളി, ഞെട്ടാമണി തുടങ്ങി ധാരാളം പേരുകൾ ഇതിനുണ്ട്. ശരീരത്തിന്റെ ആരോഗ്യപരിപാലനത്തിൽ ഞൊട്ടാഞൊടിയന് വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ബുദ്ധിവികാസത്തിന് വളരെയധികം ഗുണപ്രദമാണ് ഈ ചെടി. കൂടാതെ ശരീര വളർച്ചയ്ക്കും ഇത് സഹായിക്കുന്നു.

   

കുട്ടികളിലുണ്ടാകുന്ന അപസ്മാരം, ഓട്ടിസം തുടങ്ങിയ രോഗങ്ങൾക്ക് ഈ പഴം വളരെയധികം ഉപകാരപ്രദമാണ്. വൃക്ക സംബന്ധമായ രോഗങ്ങൾക്കും മൂത്രതടസ്സത്തിനും വളരെ നല്ല മരുന്നാണ് ഞൊട്ടാഞൊടിയൻ. ഇതിൽ നാരുകൾ വളരെയധികം അടങ്ങിയിരിക്കുന്നതിനാൽ പ്രമേഹ രോഗമുള്ളവർക്ക് പ്രമേഹരോഗം കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഞൊട്ടാഞൊടിയൻ പഴം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നു. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കുകയും നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം ഹൃദയസംബന്ധമായ രോഗങ്ങൾക്ക് വളരെ വലിയ പരിഹാരമാണ്. മഞ്ഞപ്പിത്തം, വാദം തുടങ്ങിയ രോഗങ്ങൾക്ക് ആയുർവേദത്തിൽ നൽകുന്ന ഒറ്റമൂലിയാണ് ഞൊട്ടാഞൊടിയൻ.

പനി, ജലദോഷം, ചുമ, നീർക്കെട്ട് തുടങ്ങിയ വൈറസ് രോഗങ്ങൾക്ക് തൊട്ടാഞൊടിയൻ വളരെ നല്ല മരുന്നാണ്. ഈ പഴം ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിൽ എല്ലാം തന്നെ വളരെ കൂടിയ വിലയിൽ വിൽക്കുന്ന ഒരു പഴമാണ് ഇത്. ഇനിയും ഈ ചെടിയെ പറമ്പുകളിൽ നിന്നും പറിച്ചു കളയാതെ ആരോഗ്യപ്രദമായ രീതിയിൽ ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *