ലഡു ഉണ്ടാക്കാൻ ഇതുവരെ പഠിച്ചില്ലേ. ബേക്കറിയിൽ കിട്ടുന്ന നല്ല സോഫ്റ്റ് ലഡ്ഡു ഇനി വീട്ടിൽ ഉണ്ടാക്കാം. | Making Of Soft Ladu

ബേക്കറികളിലെല്ലാം സ്പെഷ്യൽ ലഡു എന്നപേരിൽ കിട്ടുന്ന നല്ല സോഫ്റ്റ് ലഡ്ഡു നിസ്സാരമായി തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാം. കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയ എടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് പരിചയപ്പെടാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് കടലമാവ് എടുക്കുക. അതിലേക്ക് രണ്ടു നുള്ള് ബേക്കിംഗ് സോഡ ചേർക്കുക, അതിലേക്ക് രണ്ടു നുള്ള് ഉപ്പുചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഇളക്കി യോജിപ്പിക്കുക.

ദോശ മാവ് തയ്യാറാക്കുന്ന പരുവത്തിൽ തന്നെ മാവ് തയാറാക്കി എടുക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. അതിലേക്ക് ആവശ്യത്തിനു ഉണക്കമുന്തിരി, കശുവണ്ടി ഇട്ട് വറുത്തു എടുത്ത് മാറ്റി വയ്ക്കുക. ശേഷം ഒരു അരിപ്പ കയിലോ അല്ലെങ്കിൽ ഹോളുകളുള്ള ഒരു പാത്രം പാനിനു മുകളിൽ വെച്ച് തയ്യാറാക്കിവെച്ച മാവ് ഒഴിച്ച് ചൂടായ എണ്ണയിലേക്ക് ഒഴിക്കുക.

അതിനുശേഷം വറുത്തെടുത്ത മാറ്റിവെക്കുക. ഒരുപാട് നേരം വറുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ശേഷം ഈ രീതിയിലും ബാക്കിയെല്ലാം തന്നെ തയ്യാറാക്കി എടുക്കുക. അതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി പൊടിച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് ഒന്നേകാൽ കപ്പ് പഞ്ചസാര എടുത്ത് അതിലേക്ക് ഒരു കപ്പ് വെള്ളവും ചേർത്ത് നന്നായി അലിയിച്ചെടുക്കുക.

തിളച്ചു വരുമ്പോൾ കുറച്ച് ഏലയ്ക്കാപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം പഞ്ചസാര ചെറുതായി കട്ടിയായി വരുമ്പോൾ പൊടിച്ചു വച്ചിരിക്കുന്നതും ഇട്ടു കൊടുത്തത് നന്നായി ഇളക്കി യോജിപ്പിക്കുക. പാത്രത്തിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ്‌ ചെയ്തു തണുക്കാനായി മാറ്റിവയ്ക്കുക. അതിനുശേഷം ചെറിയ ഉരുളകളായി ഉരുട്ടി ലഡു തയ്യാറാക്കുക. രുചിയോടെ കഴിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.