ഇങ്ങനെ ചെയ്താൽ ഇനി ആരെയും കൊതുക് കടിക്കൂല. കൊതുക് വീടിന്റെ പരിസരത്ത് പോലും വരില്ല. | Simple Mosquitoes Prevent Tip

എല്ലാ വീടുകളിലും വൈകുന്നേരങ്ങളിൽ വരുന്ന ക്ഷണിക്കപ്പെടാത്ത അതിഥി ആണ് കൊതുകുകൾ. വളരെയധികം അപകടകരമായ രോഗങ്ങൾക്ക് ഇവ വഴിവെക്കുന്നു. കൊതുകിനെ ഇല്ലാതാക്കാൻ പല മരുന്നുകളും ലഭ്യമാണ്. എന്നാൽ അവയെല്ലാം പല ആരോഗ്യപ്പശ്നങ്ങളും ഉണ്ടാക്കും. എന്നാൽ ഇനിയൊരിക്കലും വീട്ടിൽ കൊതുക് ശല്യം ഇല്ലാതിരിക്കാൻ ആർക്കും ദോഷം വരാത്ത രീതിയിൽ ഒരു മാർഗം നോക്കാം.

അതിന് ഇതു പോലെ ചെയ്താൽ മതി. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിൽ മൂന്നോ നാലോ വെളുത്തുള്ളി ചതച്ചത് ഇട്ട് കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ അയമോദകം ചേർത്ത് കൊടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് കൊടുക്കുക. കൂടാതെ 2 കർപ്പൂരം പൊടിച്ചു ചേർക്കുക. ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇതാണ് കൊതുകിനെ ഇല്ലാതാക്കാനുള്ള മരുന്ന്.

അതിനുശേഷം തയ്യാറാക്കിയ മരുന്ന് ഒരു മൺചിരാതിൽ ഇട്ടു കൊടുക്കുക. അതിനു മുകളിലായി അര സ്പൂൺ നെയ്യും കൂടി ചേർത്ത് കൊടുക്കുക. ആവശ്യമെങ്കിൽ ഒരു കർപ്പൂരം കൂടി പൊടിച്ചു ചേർക്കാവുന്നതാണ്. മൺചിരാതിനു പകരം മറ്റേത് പാത്രം വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. മൺ പാത്രം ആണെങ്കിൽ അത്രെയും നല്ലത്.

അതിനു ശേഷം അത് കത്തിക്കുക. ഈ രീതിയിൽ വീട്ടിൽ കൊതുക് ശല്യം ഉണ്ടാക്കുന്ന സമയങ്ങളിലെല്ലാം ഇതുപോലെ കത്തിച്ചു വെക്കുകയാണെങ്കിൽ കൊതുകിനെ വേഗം തന്നെ ഇല്ലാതാക്കാം. ഇത് കുട്ടികളുടെ ആരോഗ്യത്തിലും യാതൊരു ദോഷവും ചെയ്യുകയില്ല. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.