ഇടിയപ്പം ഉണ്ടാക്കാൻ ഇനി അടിപൊടിയുടെ ആവശ്യമില്ല. രണ്ട് കപ്പ് ചോറ് ഉണ്ടെങ്കിൽ നിമിഷനേരംകൊണ്ട് സോഫ്റ്റ് ആയാൽ ഇടിയപ്പം ഉണ്ടാക്കിയെടുക്കാം. എങ്ങിനെയാണ് തയ്യാറാക്കുന്നത് നോക്കാം. അതിനായി ആദ്യം തന്നെ രണ്ടു കപ്പ് ചോറ് എടുത്തു ഒരു മിക്സിയുടെ ജാറ ലേക്ക് ഇട്ട് കൊടുക്കുക. വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക.
അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി അതിലേക്ക് ഒരു കപ്പ് അരിപൊടി ഇട്ടു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കയ്യിൽ കുറച്ച് എണ്ണ തടവി കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. കുഴച്ച് എടുക്കുമ്പോൾ അതിലേക്കുള്ള ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം 10 മിനിറ്റ് എങ്കിലും നന്നായിത്തന്നെ മാവ് കുഴച്ചെടുക്കുക.
അതിനുശേഷം സേവനാഴി യിലേക്ക് മാവ് കുറേശ്ശെയായി ഇട്ടുകൊടുക്കുക. അതിനുശേഷം ഇടിയപ്പം ഉണ്ടാക്കുന്ന പാത്രത്തിൽ അൽപ്പം എണ്ണ തടവി അതിനു മുകളിലേക്ക് ഇടിയപ്പം പിഴിഞ്ഞ് ഒഴിക്കുക. ആവശ്യമെങ്കിൽ അല്പം തേങ്ങയും ഇതിനിടയിൽ ചേർക്കാവുന്നതാണ്. ഇതേ സമയം മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളം തിളപ്പിക്കാൻ വെക്കുക.
വെള്ളം തിളച്ച് വന്നതിനുശേഷം തയ്യാറാക്കിവെച്ച ഇടിയപ്പത്തിന് ഓരോ തട്ടും ഇറക്കിവെച്ച് 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് വെന്തു പാകമായാൽ ഇറക്കി മാറ്റിവയ്ക്കുക. ഈ രീതിയിൽവളരെ എളുപ്പത്തിൽ തന്നെ ഇടിയപ്പം തയ്യാറാക്കി എടുക്കാം. ഇന്നു തന്നെ എല്ലാവരും ഉണ്ടാക്കി നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.