സാധാരണ വട തയ്യാറാക്കുന്നത് ഉഴുന്ന് ഉപയോഗിച്ചുകൊണ്ടാണ്. അതല്ലാതെ പലതരത്തിലുള്ള വടകൾ നാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇനി അവൽ ഉപയോഗിച്ച് നല്ല മൊരിഞ്ഞ വട ഉണ്ടാക്കാം. അതും വളരെ എളുപ്പത്തിൽ. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ രണ്ടു കപ്പ് അവൽ ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. ഇതിലേക്ക് മൂന്നു കപ്പ് വെള്ളം ഒഴിച്ച് നന്നായി കുതിർത്തെടുക്കുക.
3 മിനിറ്റിനുശേഷം അവിലിലെ വെള്ളം എല്ലാം പിഴിഞ്ഞ് ഒരു മിക്സിയുടെ ജാർ ഇട്ടു കൊടുക്കുക. അതിനു ശേഷം നന്നായി അരച്ചെടുക്കുക. ചെറിയ തരികളോടുകൂടി അരച്ചെടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. അതിലേക്ക് 6 ടീസ്പൂൺ അരിപൊടി, ഒരു വലിയ സവാള ചെറുതായരിഞ്ഞത്, എരുവിനു ആവശ്യമായ പച്ചമുളക്, ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്.
ആവശ്യത്തിനു കറിവേപ്പില, കാൽ ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ചൂട് ടീസ്പൂൺ തൈര് ചേർത്ത് കൈകൊണ്ട് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പാകത്തിൽ കുഴച്ചെടുക്കുക. അതിനുശേഷം 10 മിനിറ്റ് മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാക്കാൻ ആയി വെക്കുക.
തയ്യാറാക്കിവെച്ച മാവിൽ നിന്നും ചെറിയ ഉരുളകളായി ഉരുട്ടി ചെറുതായൊന്ന് പരത്തി അതിന്റെ നടുവിൽ ചെറിയൊരു ഹോൾ ഇട്ടു കൊടുക്കുക. അതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഓരോന്നായി ഇട്ട് കൊടുക്കുക. ഒരു ഭാഗം മൊരിഞ്ഞു കഴിഞ്ഞാൽ തിരിച്ചിട്ട് കൊടുത്തത് രണ്ട് ഭാഗങ്ങളും നന്നായി മൊരിയിച്ചെടുക്കുക. ചെറിയ ഗോൾഡൻ ബ്രൗൺ നിറമായാൽ പാത്രത്തിലേക്ക് പകർത്തി വയ്ക്കാം. ഈ രീതിയിൽ ബാക്കിയുള്ള വടകളും തയ്യാറാക്കി എടുക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.