പല വീടുകളിലും വിറകടുപ്പ് ഉപയോഗിക്കുന്ന വീട്ടമ്മമാർ എപ്പോഴും ഉണ്ട്. വിറകടുപ്പ് ഉപയോഗിക്കുന്ന വീട്ടമ്മമാരെ സംബന്ധിച്ചെടുത്തോളം കലത്തിന്റെ അടിയിൽ പറ്റിപ്പിടിക്കുന്ന കരി വൃത്തിയാക്കാൻ വളരെയധികം കഷ്ടപ്പെടുന്നത് കാണാം. കലം വൃത്തിയാക്കി കഴിയുന്നതോടെ കൈയെല്ലാം തന്നെ വൃത്തികേടായി പോകുന്നു. ഇനി അത്തരം ബുദ്ധിമുട്ടുകൾ വേണ്ട. കരി പിടിച്ച പത്രങ്ങൾ ഇനി പെട്ടന്നു വൃത്തിയാക്കിയെടുക്കാം.
വെറും പേപ്പർ കൊണ്ട് വിറകടുപ്പിലെ കരിപിടിച്ച കലങ്ങൾ വൃത്തിയാക്കി എടുക്കാം. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് നോക്കാം. ആദ്യം തന്നെ അടുപ്പിൽ വെക്കാൻ പോകുന്ന സ്റ്റീൽ പാത്രത്തിന്റെ അടിവശത്തു മുഴുവനായി എണ്ണ തേച്ചു കൊടുക്കുക. അതിനുശേഷം അടുപ്പിൽവെച്ച് ഉപയോഗിക്കുക. ഉപയോഗിച്ചതിനു ശേഷം പാത്രത്തിന്റെ അടിയിൽ കാണുന്ന കരി ഒരു പേപ്പർ ഉപയോഗിച്ച് നിഷ്പ്രയാസം തുടച്ച് എടുക്കാവുന്നതാണ്.
അടുത്തതായി അലുമിനിയം പാത്രങ്ങൾ എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. ഈ പാത്രവും അടുപ്പിൽ വയ്ക്കുന്നതിനു മുമ്പായി അതിന്റെ അടിവശത്ത് അല്പം എണ്ണ തേച്ചു കൊടുക്കുക. അതിനു ശേഷം അടുപ്പിൽ വച്ച് ഉപയോഗിക്കുക. ഉപയോഗിച്ചതിനു ശേഷം ഒരു പേപ്പർ കൊണ്ട് തുടക്കുകയാണെങ്കിൽ അതിൽ പറ്റിപ്പിടിച്ച കരിയും പെട്ടെന്ന് തന്നെ ഇല്ലാതാക്കാം.
കുക്കറും ഈ രീതിയിൽ തന്നെ ഉപയോഗിക്കുക. അടുപ്പിൽവെച്ച് ഇനി ഏതു പാത്രവും ധൈര്യമായി ഉപയോഗിക്കാം. വിറകടുപ്പിൽ വച്ച് ഉപയോഗിക്കുന്ന ഏതു പാത്രവും ഈ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ പേപ്പർ ഉപയോഗിച്ച് കൊണ്ട് പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാം. എല്ലാ വീട്ടമ്മമാരും ഇന്നുതന്നെ ഈ രീതിയിൽ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.