പത്തിരി കഴിക്കാൻ ഇഷ്ടമുള്ളവർ ഉറപ്പായും ഇതറിഞ്ഞാൽ സന്തോഷിക്കും

വളരെ നൈസായി ഉണ്ടാക്കുന്ന ഒരു പലഹാരമാണ് എന്നതുകൊണ്ട് തന്നെ നമ്മൾ മിക്കവാറും ആളുകൾക്കും ഇഷ്ടമുള്ള ഒന്നാണ് പത്തിരി. എന്നാൽ പത്തിരി കഴിക്കുമ്പോൾ ഒരുപാട് രുചികരമാണ് എങ്കിലും ഇത് ഉണ്ടാക്കുന്നത് അല്പം കഷ്ടപ്പാടുള്ള ജോലിയായിട്ടാണ് കരുതുന്നത്. മിക്കവാറും ആളുകളും ഇത്തരത്തിൽ പത്തിരി ഉണ്ടാക്കി കഴിക്കാൻ ഇഷ്ടപ്പെടുന്ന സമയത്തും ഇതിന്റെ ഉണ്ടാക്കുന്ന ജോലിഭാരം.

   

ചിന്തിച്ചുകൊണ്ട് ഒഴിവാക്കുന്ന സാഹചര്യങ്ങൾ ഉണ്ട്. എന്നാൽ ഇവിടെ പറയുന്ന ചില ടിപ്പുകൾ ഉപയോഗിച്ചാൽ നിങ്ങൾക്കും ഇനി ഒത്തിരി കഷ്ടപ്പെടാതെ വളരെ സിമ്പിൾ ആയി തന്നെ പത്തിരി ഉണ്ടാക്കാൻ സാധിക്കും. ഇങ്ങനെ പത്തിരി ഉണ്ടാക്കാൻ വളരെ നിസ്സാരമായി മാവ് കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കിയ ശേഷം ചപ്പാത്തി മേക്കറിൽ വച്ച് ഒന്ന് പ്രസ്സ് ചെയ്തു കൊടുത്താൽ മതി.

പ്രസ്സ് ചെയ്തു കൊടുക്കുന്ന സമയത്ത് പെട്ടെന്ന് തന്നെ ഇത് മെഷീനിൽ നിന്നും വിട്ടു കിട്ടാനായി ഇതിനും മുകളിലായി ഒരു പ്ലാസ്റ്റിക് കവർ ചുറ്റി കെട്ടുന്നതും ഗുണപ്രദമാണ്. പ്ലാസ്റ്റിക് കവർ ചുറ്റിവച്ച് കൊടുക്കുന്നത് ഇഷ്ടമല്ലാത്ത ആളുകളാണ് എങ്കിൽ ഒരു പേപ്പർ പ്ലേറ്റ് ഇതിനു മുകളിൽ വച്ച് വിട്ട് ഇതേ രീതിയിൽ തന്നെ ചെയ്യാം.

ഇങ്ങനെ ചെയ്തശേഷം ഒരു അടച്ചുറപ്പുള്ള പാത്രത്തിൽ അല്പം ബട്ടർ പേപ്പർ വെച്ച് ഓരോ പത്തിരിയും ഇടകലർത്തി ബട്ടർ പേപ്പറും വെച്ച് ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിക്കുന്നത് വഴി നിങ്ങൾക്കും വളരെ കാലത്തേക്ക് ആവശ്യമായ പത്തിരി ഒരേ സമയം തന്നെ ഉണ്ടാക്കിയെടുക്കാൻ ആകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.