മീൻ ചിതമ്പൽ കളയാം ആരും ചിന്തിക്കാത്ത രീതിയിൽ.ഏതു മീനും ഇനി സൂപ്പർ ആയി വൃത്തിയാക്കാം.

മീൻ കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ട്ടമാണ്. മീൻ ഉപയോഗിച്ചു കൊണ്ട് ധാരാളം വിഭവങ്ങൾ നാം തയ്യാറാകുന്നമുണ്ട്. എന്നാൽ ഏതുതരം മീൻ ആയാലും അത് വൃത്തിയാക്കുന്നത് എല്ലാവർക്കും മടിയുള്ള കാര്യമാണ്. മീൻ വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന മണം ചിലരെയെങ്കിലും മടുപ്പിക്കുന്നതാണ്. ഇന്നത്തെ വീടുകളിലെ വീട്ടമ്മമാർക്ക് പലപ്പോളും മീൻ വൃത്തിയാക്കുന്നതിന്‌ സമയം ഇല്ല.

സമയം ലാഭിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യാൻ ശ്രമിക്കുന്നവരാണവർ. അതുകൊണ്ട് തന്നെ പാക്കറ്റിൽ ലഭിക്കുന്ന വൃത്തിയാക്കിയെടുത്ത മീൻ വാങ്ങാൻ ആണ് ആളുകൾ ശ്രമിക്കുന്നത്. മീൻ വൃത്തിയാക്കുന്നതിൽ തന്നെ ചിതമ്പൽ ഉള്ള മീൻ വൃത്തിയാക്കുന്നത് പ്രയാസമുള്ള കാര്യമാണ്. മീനിന്റെ ചിതമ്പൽ എല്ലാം വസ്ത്രത്തിലും ദേഹത്തും മറ്റും പട്ടിപിടിക്കുന്നത് കൊണ്ട് തന്നെ ആരും അതിനു തയ്യാറാകുന്നില്ല.

എന്നാൽ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം ഇതുവരെ കാണാത്ത മാർഗ്ഗത്തിൽ ഒരു പരിഹാരം ഉണ്ട്. പാത്രം കഴുകുന്നതിനായി നാം ഉപയോഗിക്കുന്ന സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് മീനിന്റെ ചിതമ്പൽ എല്ലാം വളരെ വേഗത്തിൽ വൃത്തിയാക്കാൻ സാധിക്കും. ചിതമ്പൽ ഉള്ള ഏതു മീനിലും ഈ മാർഗത്തിലൂടെ ഗുണകരമായ രീതിയിൽ ഉപയോഗിക്കാം.

ഒരു പാത്രത്തിൽ വൃത്തിയാക്കേണ്ട മീൻ എടുത്ത് അതിന്റെ വാലും ആവശ്യമില്ലാത്ത ഭാഗങ്ങൾ എല്ലാം കളഞ്ഞതിനുശേഷം സ്ക്രബർ ഉപയോഗിച്ചു കൊണ്ട് സാവധാനത്തിൽ ചിതമ്പൽ എല്ലാം നീക്കംചെയ്യുക. ദേഹത്തോന്നും തെറിക്കാതെ തന്നെ മുഴുവൻ ചിതമ്പലും ഇതുപോലെ നീക്കം ചെയ്യാവുന്നതാണ്. അതിനുശേഷം മീൻ വൃത്തിയായി എടുക്കേണ്ടതാണ്. ഇനി വീട്ടിൽ തന്നെ വളരെ വേഗത്തിൽ മീൻ വൃത്തിയാക്കിയെടുക്കാം. കൂടുതൽ വിവരങ്ങൾക് വീഡിയോ കാണുക.