ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാൻ സാധിക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണവർ. വെറും അര കപ്പ് അരിപൊടിയുണ്ടെങ്കിൽ ഒരു കിടിലൻ ബ്രേക്ഫാസ്റ് റെഡി. രണ്ടു മിനിറ്റ് കൊണ്ട് തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി നോക്കൂ. അരി കുതിർക്കുകയോ അരയ്ക്കുകയോ ഒന്നും ആവശ്യമില്ല.
കുറഞ്ഞ ചിലവിൽ ചെയ്തെടുക്കാം. തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിക്കുക അതിലേക്ക് അരക്കപ്പ് അരിപ്പൊടി, കാൽ കപ്പ് തേങ്ങ ചിരകിയത് കാൽ കപ്പ് ചോറ്, കാൽ കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക.
മാവ് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എത്ര അളവാണോ അരിപൊടി എടുക്കുന്നത് അതേ അളവ് തന്നെ വെള്ളം എടുക്കേണ്ടതാണ്. ഇത് തയ്യാറാക്കുന്നത് ഉണ്ണിയപ്പച്ചട്ടിയിൽ ആണ്. ഉണ്ണിയപ്പച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി എടുക്കുക. കുറഞ്ഞ തീയിൽ വേണം ചൂടാക്കി എടുക്കാൻ.
ശേഷം അതിലേക്ക് മാവ് ഒഴിക്കുക. കുറഞ്ഞ തീയിൽ വച്ച് കൊണ്ടുതന്നെ നന്നായി വേവിച്ചെടുക്കുക. ഒരു ഭാഗം വെന്തു കഴിഞ്ഞാൽ തിരിച്ച് ഇട്ട് നന്നായി വേവിക്കുക. കരിഞ്ഞു പോകാതെ ശ്രദ്ധിക്കേണ്ടതാണ്. നന്നായി വെന്തു കഴിഞ്ഞാൽ പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. വളരെ എളുപ്പത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ രുചികരമായ ബ്രേക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ സന്ദർശിക്കുക.