എന്തൊക്കെ ചെയ്തിട്ടും നിങ്ങളുടെ മുടികൊഴിച്ചിൽ മാറുന്നില്ലെങ്കിൽ കാരണം ഇതൊക്കെയാവാം. ഇത്തരത്തിൽ ഒന്ന് ചെയ്തു നോക്കൂ ഫലം ഉറപ്പ്.

ഇന്ന് എല്ലാവരും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നത്. ആൺ പെൺ ഭേദമില്ലാതെ എല്ലാവർക്കും ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ട്. സാധാരണയായി 100 ഇഴകൾ വരെ ദിവസവും കൊഴിഞ്ഞു പോകുന്നുണ്ട്. എന്നാൽ അതിൽ കൂടുതൽ ആകുമ്പോഴാണ് ഇത്തരം ഒരു പ്രശ്നം രൂക്ഷമാകുന്നത്. ഇത് ഒരുപാട് മാനസിക വിഷമം ഉണ്ടാക്കുന്നതും ആണ്. ജീവിതശൈലിയിലെ മാറ്റങ്ങളും, അനാരോഗ്യകരമായ ഭക്ഷണക്രമങ്ങളും, തലമുടിയിലെ സംരക്ഷണ കുറവും എല്ലാം മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. പലർക്കും പല കാരണങ്ങൾ കൊണ്ടാണ് മുടി കൊഴിയുന്നത്.

ഏതെങ്കിലും അസുഖങ്ങൾ മൂലമോ വിറ്റാമിനുകളുടെ കുറവുമൂലമോ കാൽസ്യം ,അയേൺ എന്നിവയുടെ കുറവുമൂലമോ മുടി ധാരാളമായി കൊഴിയാം. അതുമല്ലെങ്കിൽ ഹെൽമെറ്റ് ഉപയോഗിക്കുന്നവരുടെ തലയിലും ഇത്തരം ബുദ്ധിമുട്ടുകൾ കണ്ടുവരാറുണ്ട്. അതുപോലെതന്നെ പിസിഒഡി ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളിലും മുടികൊഴിച്ചിൽ ധാരാളമായി കണ്ടുവരുന്നുണ്ട്. പ്രായം ആരോഗ്യത്തെ ബാധിക്കുന്നത് പോലെ മുടിയെയും ബാധിക്കാം. മുടിക്ക് വേണ്ട പ്രോട്ടീനുകൾ നൽകുന്ന തരത്തിൽ ഭക്ഷണങ്ങൾ നല്ലപോലെ കഴിക്കുകയാണ് വേണ്ടത്.

വിറ്റാമിൻ സി ധാരാളമടങ്ങിയ പഴവർഗ്ഗങ്ങളും അതുപോലെതന്നെ പച്ചക്കറികളും കഴിക്കുന്നത് മുടി സംരക്ഷണത്തിന് നല്ലതാണ്. ഇതിനായി നെല്ലിക്കാ ധാരാളം കഴിക്കുന്നതും നല്ലതാണ്.അതുപോലെതന്നെ തലമുടിയിൽ ഓയിൽ മസാജ് ചെയ്തു കുളിക്കുന്നതും മുടിസംരക്ഷണത്തിന് നല്ലതാണ്. താരൻ കൂടുന്നത് കൊണ്ടും മുടി കൊഴിയാം. തലമുടി വളർച്ചയെ ഏറെ സഹായിക്കുന്നതാണ് ഉലുവ, മുട്ട, ചെമ്പരത്തി, കരിഞ്ചീരകം തുടങ്ങിയവയുടെ ഉപയോഗം. ഇവയിലേതെങ്കിലുമൊന്ന് വെള്ളത്തിൽ കുതിർത്ത് തലയിൽ തേക്കുന്നത് മുടിസംരക്ഷണത്തിന് നല്ലതാണ്.

കെമിക്കലുകൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ആയുർവേദ സാധനങ്ങളാണ്. ഇതുപോലുള്ള കാര്യങ്ങൾ കൂടുതൽ അറിയുന്നതിന് ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.